Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്ന്‍ ജനതാദള്‍ (യു) നിതീഷ് കുമാര്‍ വിഭാഗം

പാറ്റ്ന :   ഭൂരിഭാഗം നേതാക്കളും , അണികളും  പാര്‍ട്ടി അദ്ധ്യക്ഷനും  മുഖ്യമന്ത്രിയുമായ  നിതീഷ് കുമാറിനോടൊപ്പം  നില്‍ക്കുന്ന സാഹചര്യത്തില്‍  പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി എന്ന്‍ പറയാന്‍ കഴിയില്ലെന്ന്  ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു . പാറ്റ്നയില്‍  പാര്‍ട്ടിയുടെ ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു  സംസാരിക്കുകയായിരുന്നു അദ്ദേഹം .പാര്‍ട്ടിയുടെ പതിനാറോളം വിവിധ കമ്മറ്റികളുടെ  തലവന്മാര്‍ നിതീഷ് കുമാറിനോടൊപ്പമാണ് .ബീഹാറിലെ 71 എം എല്‍ എ മാരും  30 എം എല്‍ സിമാരും   2  ലോകസഭ എം പി മാരും , ശരദ് യാദവ് , അലി അന്‍വര്‍  എന്നിവര്‍ ഒഴികെയുള്ള എല്ലാ രാജ്യസഭ എം പി മാരും നിതീഷിനോടൊപ്പമാണ് ത്യാഗി പറഞ്ഞു . അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്  ശരദ് യാദവിനെതിരെ  ഇപ്പോള്‍ നടപടിയെടുക്കില്ലെന്നും എന്നാല്‍  ആഗസ്റ്റ്‌ 27 ന്  പാറ്റ്നയില്‍  നടക്കുന്ന ലാലു പ്രസാദ് യാദവിന്‍റെ  രാഷ്ട്രീയ ജനതാദള്‍  റാലിയില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്നും  ത്യാഗി കൂട്ടിച്ചേര്‍ത്തു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications