Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പരിസ്ഥിതി പ്രശ്നം തെരഞ്ഞെടുപ്പുവിഷയമാക്കി വോട്ടർമാർ

നവിമുംബയ്: തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവെ പരിസ്ഥിതി
പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കി വോട്ടർമാർ. വിമാനത്താവള
നിർമ്മാണത്തിനായി ഏക്കർ കണക്കിന് ഹരിത മേഖലകൾ നശിപ്പിക്കപ്പെട്ട
സാഹചര്യത്തിൽ ഇതിന് പരിഹാരമായി കൂടുതൽ പ്രദേശങ്ങൾ
സംരക്ഷിത മേഖലയായി നിലനിർത്തണമെന്നും നിലവിലുള്ള ചതുപ്പു
പ്രദേശങ്ങ ളും കണ്ടൽക്കാടുകളും സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട്
ഖാർഘർ പനവേൽ റസിഡന്റ്ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ
രാഷ്ട്രീയ പാർട്ടികൾക്ക് നിവേദനം നൽകി. അന്തരീക്ഷ
മലിനീകരണമുണ്ടാക്കുന്ന എം ഐ ഡി സി മേഖലയിലെ വ്യവസായ
ശാലകളെ നിരീക്ഷിക്കാൻ സംവിധാനമുണ്ടാക്കണ മെന്നും നിവേദനത്തിൽ
ആവശ്യപ്പെടുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ്
ഇത്തവണ പൻവേൽ മേഖലയിൽ ഉണ്ടായത് കെട്ടിടാവശിഷ്ടങ്ങളും മറ്റ്
മാലിന്യങ്ങളും തള്ളിയതിനെത്തുടർന്ന് വെള്ളം വാർന്നുപോകുന്ന വഴികൾ
അടഞ്ഞതാണ് ഇതിനിടയാക്കിയതെന്നാണ് പ്രദേശവാസികൾ
ആരോപിക്കുന്നത്. വിമാനത്താവളത്തിനായി താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട്
നികത്തിയത് നവി മുംബൈ പ്രദേശങ്ങളെ മൊത്തം പ്രതികൂലമായി
ബാധിച്ചു വരും വർഷങ്ങളിൽ സ്ഥിതി ഇതിലും ഗുരുതരമാകും ഇവർ
പറയുന്നു. വിമാനത്താവളമടക്കം വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ
നടക്കുന്ന നവിമുംബയ് മേഖലയിൽ അന്തരീക്ഷ മലിനീകരണം
നിയന്ത്രണാധീതമായി വർദ്ധിക്കുകയാണ് അടിസ്ഥാന സൗകര്യ
വികസനങ്ങൾക്കൊപ്പം പരിസ്ഥിതി പ്രശ്നങ്ങൾ ക്കും ശാശ്വത പരിഹാരം
കാണണം, വോട്ട് തേടി സ്ഥാനാർത്ഥികൾ വരുമ്പോൾ ഇക്കാര്യം
ഉന്നയിക്കും ഫോറം പ്രവർത്തകർ പറഞ്ഞു. നഗരവൽക്കരണത്തിന്റെ
ഭാഗമായി നവി മുംബയിൽ പരിസ്ഥിതിക്ക് ഇതിനകം കനത്ത നാശം
ഉണ്ടായിക്കഴിഞ്ഞു ബാക്കിയുള്ളതിനെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്
ദൗർഭാഗ്യവശാൽ ഒരു തെരഞ്ഞെടുപ്പിലും പരിസ്ഥിതി പ്രശ്നം
വിഷയമായിട്ടില്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രദേശികമായി
ഈ വിഷയം ഉയർത്തിക്കൊണ്ടു വരണം പരിസ്ഥിതി പ്രവർത്തകനായ
അബ വിത്തൽറണാവരെ പറഞ്ഞു

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications