Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പത്രപ്രവർത്തകർക്ക് ലേ ഓഫ് പി.ടി ഐ മാനേജ്മെമെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി: പത്രപ്രവർത്തകരെ പിരിച്ചുവിടാനുള്ള പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യയിലാകമാനമായി 297 ജേർണലിസ്റ്റുകൾക്ക് ലേ ഓഫ് നൽകാനുള്ള പിടിഐ മനേജ്മെമെൻറിന്റെ തീരുമാനത്തിനെതിരെയാണ് തൊഴിലാളി യൂണിയനും പത്രപ്രവർത്തക യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മാനേജ്മെൻറിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തൊഴിലാളി യൂണിയൻ പിടിഐ എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട വാർത്താ ഏജൻസിയെ ഈ നിലയിൽ വളർത്താൻ പ്രവർത്തിച്ച പത്രപ്രവർത്തകരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പിരിച്ചുവിടാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ഡൽഹി പത്രപ്രവർത്തക യൂണിയനും പി.ടി ഐ പത്രപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചു. നടപടി നേരിടുന്ന പി.ടി ഐ പത്രപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒക്ടോബർ ഒന്നിന് പി.ടി ഐ കേന്ദ്രങ്ങളിൽ ധർണ്ണയും പ്രതിഷേധ യോഗങ്ങളും നടന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications