Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

നീരവ് മോഡിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രിഅരുൺജയ്റ്റലിയെ പാർലിമെന്റിൽ വെച്ച് കണ്ടിരുന്നുവെന്ന് ലണ്ടനിൽ വെച്ച് വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞത് വിവാദമാവുകയും ഇതിനെച്ചൊല്ലി കോൺഗ്രസ്സും ബിജെപിയും തമ്മിൽ വാക്പോര് നടക്കുകയും ചെയ്യുന്നതിനിടയിൽ രാഹുൽ ഗാന്ധി പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്സിൽ ഒളിവിൽ കഴിയുന്ന നീരജ് മോഡിയുമായി ഡൽഹിയിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഷെഹ്സാദ് പൂന വാലയുടെ വെളിപ്പെടുത്തൽ കോൺഗ്രസ്സിന് തിരിച്ചടിയായി. രാജ്യം വിടുന്നതിന് മുമ്പ് പാർലിമെന്റിൽ മല്യയും അരുൺ ജയറ്റ്ലിയും ഒന്നിച്ചിരിക്കുന്നതിന് കോൺഗ്രസ്സ് എംപി പി എൽ പുനിയ സാക്ഷിയാണെന്നും ലണ്ടനിലേക്ക് കടക്കുമെന്നറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ ഇതറിയിക്കാതിരുന്ന ധനമന്ത്രി രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീ രവ് മോദി രാഹുലിനെ കണ്ടുവെന്ന വെളിപ്പെടുത്തലുമായി ഷെഹ്സാദ് പൂനവാല രംഗത്ത് വന്നത്. 2013 സെപ്തംബർ 11 ന് ഡൽഹിയിലെ ഇംപീരിയൽ ഹോട്ടലിൽ നീരവ് മോദിയുടെ കോക്ടെയിൽ പാർട്ടിയിൽ പങ്കെടുത്ത രാഹുൽ ഗാന്ധി ഏറെ നേരം നീരവ് മോദിയോടൊപ്പം ചെലവിട്ടുവെന്നും ഈ സമയത്ത് നീരവ് മോദിക്കും ബന്ധുവായ മെഹുൽ ചോക്സിക്കും പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ നൽകിയിരുന്നുവെന്നും പൂനവാല പറഞ്ഞു. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ രാഹുൽഗാന്ധിയെ വെല്ലുവിളിച്ച ഷെഹ്സാദ് പൂനവാല താൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ നുണ പരിശോധനക്ക് വിധേയനാകാൻ തയ്യാറാണെന്നും, ഖുറാൻ തൊട്ട് സത്യം ചെയ്യാൻ ഒരുക്കമാണെന്നും പറഞ്ഞു. കോൺഗ്രസ്സിന്റെ അടുത്ത ആളായ മല്യക്കെതിരെ മോദി സർക്കാർ സാമ്പത്തിക കുറ്റകൃത്യത്തിനുള്ള നടപടി ശക്തമാക്കിയതിനാലാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി കോൺഗ്രസ്സ് രംഗത്ത് വരുന്നതെന്നും പൂന വാല ആരോപിച്ചു. ആരോപണം കോൺഗ്രസ്സ് നിഷേധിച്ചു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications