Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

നിതീഷ് കുമാർ രാജിവെച്ചു ബിജെപി പിന്തുണയോടെ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു.രാഷ്ട്രീയ ജനതാദളുമായി ഉടക്കി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു.നിതീഷിന്റെ രാജിയോടെ ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ചേർന്ന് രൂപീകരിച്ച മഹാസഖ്യം തകർച്ചയിലേക്ക്. രാജി വെച്ച നിതീഷ് ബി ജെ പി പിന്തുണയോടെ ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും പതിനാല് ബി ജെ പി മന്ത്രിമാർ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്, ലാലുവിന്റെ കുടുംബം ഒന്നടങ്കം അഴിമതിക്കേസ്സിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ആർജെഡി യുമായി ചേർന്ന് ഭരണം നടത്തുക ദുഷ്ക്കരമാണെന്ന് രാജിവെച്ച ശേഷം ജെഡിയു നേതാവായ നിതീഷ് കുമാർ പറഞ്ഞു. അഴിമതിക്കേസ് നേരിടുന്ന ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വിയുടെ രാജി സംബന്ധിച്ച അഭിപ്രായ ഭിന്നത തയാണ് നിതീഷിനെ കടുത്ത തീരുമാനമെടുക്കാൻ നിതീഷിനെ പ്രേരിപ്പിച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിനൊപ്പം അണിനിരന്ന നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ സത്യസന്ധതയെ 125 കോടി ജനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications