Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

നഗരത്തിൽ 18 പാലങ്ങൾ പൊളിച്ചുപണിയണം

മുംബയ്: മുംബയ് നഗരത്തിൽ എട്ട് മേൽ നടപ്പാതകളും പത്ത് പ്രധാന പാലങ്ങളും പൊളിച്ചുപണിയണമെന്ന് ഓഡിറ്റ് റിപ്പോർട്ട്. പൊളിച്ചുപണിയേണ്ട പാലങ്ങളിൽ പലതും ബ്രിട്ടീഷുകാരുടെ കാലത്ത് പണിതവയാണ്. 2016ൽ മഹാഡിലെ സാവിത്രി നദിക്ക് കുറുകേയുള്ള പാലം തകർന്ന് 41 പേർ മരിക്കാകാൻ ഇടയായ സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ പഴയ പാലങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം നഗരത്തിലെ പൊളിച്ചുപണിയേണ്ട പാലങ്ങളുടെ പട്ടിക മുനിസിപ്പൽ കമ്മീഷണർക്ക് കൈമാറിയത്. ഇതിനു പുറമെ 61 പാലങ്ങൾക്ക് കാര്യമായ അറ്റകുറ്റപ്പണികൾ വേണമെന്നും, 107 പാലങ്ങൾക്ക് ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലങ്ങൾ പൊളിച്ചുപണിയാനുള്ള കരാർ രണ്ടു മാസത്തിനുള്ളിൽ നൽകുമെന്നും പഴക്കമനുസ്സരിച്ച് പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിക്കുമെന്നും പാലം വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications