Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് ഖാർഘർ മലയാളി കൂട്ടായ്മ

നവിമുംബയ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നവിമുംബയിലെ ഖാർഘർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാർഘർമലയാളി കൂട്ടായ്മ മാതൃകയായി. പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി മൂന്ന് ട്രക്കോളം അവശ്യസാധനങ്ങൾ ശേഖരിച്ച കൂട്ടായ്മ പ്രവർത്തകർ ദുരിതമേഖലകൾ സന്ദർശിച്ച് ആവശ്യക്കാർക്ക് സാധനസാമഗ്രികൾ നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. പുറമേ നിന്ന് അയക്കുന്ന സാധനങ്ങൾ ആവശ്യക്കാരിലേക്ക് വേണ്ട രീതിയിൽ എത്തുന്നില്ലെന്ന് വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തകർ ദുരിതമേഖലകളിൽ ക്യാമ്പ് ചെയ്ത് ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് സാധനങ്ങൾ എത്തിച്ചത്. ആദ്യ ട്രക്കിലെ സാധനങ്ങൾ ചെങ്ങന്നൂരിലെ ചെറിയനാട്, ഇടനാട് ,ബുധനൂര്, കുട്ടൻ പേരൂര്, കോട്ടയം തിരുവാർപ്പ്, വാഴാർ മംഗലം മരുപ്പച്ച മേഖലകളിലാണ് വിതരണം ചെയ്തത്. ചെങ്ങന്നുർ സർക്കിൾ ഇൻസ്പെക്ടർ സുധി ലാൽ, കൊല്ലം പോർട്ട് ഓഫീസർ അബ്രഹാം വി കുര്യാക്കോസ് എന്നിവർ അവശ്യ സാധനങ്ങളുടെ വിതരണത്തിന് കൂട്ടായ്മ പ്രവർത്തകർക്ക് പരിപൂർണ്ണ പിന്തുണ നൽകി. രണ്ടാമത്തെ ട്രക്കിലെ സാധനങ്ങൾ കുട്ടനാട്ടിലും മൂന്നാമത്തെ ട്രക്കിലെ സാധനങ്ങൾ കെയറിങ്ങ് ഹാന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ നിലമ്പൂർ ആദിവാസി മേഖലകളിലുമാണ് വിതരണം ചെയ്തത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications