Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ദിലീപ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി : നടിയെ  പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ  കേസ്സില്‍ അറസ്റ്റിലായി  ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍  ദിലീപിനെ  രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.  കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്ന്  പോലീസ് കോടതിയോട്   ആവശ്യപ്പെട്ടുവെങ്കിലും  രണ്ട് ദിവസത്തെ കസ്റ്റ ഡി  മാത്രമാണ്  അനുവദിച്ചത് . അതേസമയം  ദിലീപിന്‍റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത്  കോടതി  പിന്നത്തേക്ക്  മാറ്റി  . ഗൂഡാലോചന നടന്നതിനു  തെളിവില്ലെന്നും    കേസ്സുകള്‍ കെട്ടിച്ചമച്ചതാണെന്നും  പോലീസിന്‍റെ  കണ്ടെത്തലുകള്‍  അടിസ്ഥാന രഹിതമാണെന്നും  ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍    രാം കുമാര്‍ കോടതിയില്‍  വാദിച്ചു.     കോടതി  പരിസരത്ത്  തടിച്ചുകൂടിയ  ജനക്കൂട്ടം  ദിലീപിനെ  കൂവി  വിളിച്ചു . കനത്ത  സുരക്ഷയിലാണ്  കോടതിയില്‍ നിന്ന് ദിലീപിനെ  പോലീസ് വാഹനത്തില്‍ കയറ്റിയത് . രണ്ടു ദിവസത്തിനകം  പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ  നീക്കം . കസ്റ്റഡിയില്‍  കിട്ടിയ  ദിലീപിനെ  ആലുവ പോലീസ് ക്ലബ്ബിലേക്കാണ്   കൊണ്ടുപോയത്.  നാദിര്‍ഷ , അപ്പുണ്ണി , ദിലീപിന്‍റെ സഹോദരന്‍ അനൂപ്‌ എന്നിവരേയും  ചോദ്യം ചെയ്യാന്‍    പോലീസ്  ക്ലബ്ബിലേക്ക്  വിളിപ്പിക്കുമെന്നാണ്   കരുതുന്നത്.  നാദിര്‍ഷയും ,  അപ്പുണ്ണിയും  കേസ്സില്‍ പ്രതികളാകും.  അതേസമയം ദിലീപിന്‍റെ  സാമ്പത്തിക  ഇടപാടുകളെക്കുറിച്ച്   എന്‍ഫോഴ്സ്മെന്‍റ്   വിഭാഗം അന്വേഷണം തുടങ്ങി .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications