
കൊച്ചി: നടിയെ ആക്രമിച്ച കേസ്സിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ്സിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ജാമ്യം.85 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം കിട്ടിയത്. ഒരു ലക്ഷം രൂപയും പാസ്പ്പോർട്ടും ജയിലിൽ കെട്ടിവെക്കണം ,സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണം, ആക്രമത്തിനിരയായ നടിയെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്താൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.നിബന്ധനകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജയിൽ മോചിതനായ ദിലീപിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .ജാമ്യം കിട്ടിയതിൽ ഏറെ ആശ്വാസമുണ്ടെന്നു പറഞ്ഞ ദിലീപ് ജയിലിൽ നിന്ന് തറവാട്ടു വീട്ടിലേക്കാണ് പോയത്.