Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ദശകങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ നമ്പി നാരായണന് നീതി

ന്യൂഡൽഹി: രണ്ടു ദശകം നീണ്ടു നിന്ന ഐഎസ്ആർഒ ചാരക്കേസിനൊടുവിൽ നമ്പി നാരായണന് നീതി. നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അദ്ദേഹത്തിന്
50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറഞ്ഞത്. സംസ്ഥാനസർക്കാരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഐഎസ്ആര്‍ഒ ചാരക്കേസ്അന്വേഷണഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
ഈ കേസിൽ നമ്പിനാരായണനെ ബോധപൂർവ്വം കുടുക്കിയതാണോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻഅന്വേഷണ കമ്മീഷനെ നിയമിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജിഅധ്യക്ഷനായ സമിതി അന്വേഷിക്കണം. ഇതിലെ ബാക്കി അംഗങ്ങളെകേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്നിയോഗിക്കാം. കമ്മീഷന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നും കോടതി പറഞ്ഞു. മുൻ സുപ്രീം കോടതി ഡി കെ ജയിൻഅധ്യക്ഷനായസമിതിയായിരിക്കും ഇത് അന്വേഷിക്കുക.

2012 ലാണ് ഐ എസ് ആർ ഒ ചാരക്കേസിൽ തെളിവുകളുടെ അഭാവത്തിൽ നമ്പി നാരായണനെ കേരള ഹൈക്കോടതി വെറുതെ വിട്ടത്. നമ്പി നാരായണന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചിരുന്നു.
കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണൻ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോര്‍ത്തി എന്നായിരുന്നു ചാരക്കേസ്. കേസ് അന്വേഷിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേതുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്
കസ്റ്റഡിയിലിരിക്കെ നമ്പി നാരായണന് മാനസികവും ശാരീരികവുമായി പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് സിബിഐ അറിയിച്ചിരുന്നു. ഉന്നത സ്ഥാനത്ത് ഇരുന്ന ശാസ്ത്രജ്ഞനും നല്ല വ്യക്തിത്വത്തിന് ഉടമയുമായ നമ്പി നാരായണനെ സംശയത്തിന്റെ നിഴലിൽ നിർത്തിയത് ഗൗരവമേറിയ കാര്യമാണെന്ന് കോടതി വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications