
ന്യൂഡൽഹി: ദളിതർക്കു നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട ചില വകുപ്പുകൾ സ്റ്റേ ചെയ്തു കൊണ്ടുള്ളസുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിൽ പരക്കെ ആക്രമണം. ഉത്തർപ്രദേശ്: ബിഹാർ രാജസ്ഥാൻ എന്നിവിടങ്ങളിൽ സമരക്കാർ റെയിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. ഡൽഹിയിൽ സമരത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ പൊതു സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. നൂറു കണക്കിന് സമരക്കാരെ വിവിധ സ്ഥലങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാർ നിയമം കൈയ്യിലെടുക്കരുതെന്നും ആക്രമണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആഹ്വാനം ചെയ്തു. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.