Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

തെലുങ്കാനയെ ഉവൈസിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കും അമിത് ഷാ

ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജിലിസ് മുസ്ലിമീന്റെ പിടിയിൽ നിന്ന് തെലുങ്കാനയെ മോചിപ്പിക്കുമെന്ന് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. കരിംനഗറിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലുങ്കാന രാഷ്ട്രസമിതി അധ്യക്ഷനും തെലുങ്കാനയുടെ കെയർടേക്കർ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖരറാവു ഉവൈസിയുടെ താളത്തിനൊത്ത് തുള്ളുകയാണ് തെലുങ്കാനയിൽ നടക്കുന്നത് ഉവൈസിരാജാണ് .1948 സെപ്തംബർ 17ന് ഹൈദരാബാദ് സംസ്ഥാനം മുസ്ലീം ഭരണാധികാരികളിൽ നിന്ന് മോചിപ്പിക്കപ്പെട്ടു പക്ഷെ കെ.സി ആറിന് ഉവൈസിയെ പേടിച്ച് ഹൈദരാബാദ് ലിബറേഷൻ ഡേ ആഘോഷിക്കാൻ പോലും കഴിയുന്നില്ല ഉവൈസിയുടെ മജ് ലിസ് പാർട്ടിയെ പ്രീതിപ്പെടുത്താൻ ഭരണഘടനാ വിരുദ്ധമാണെന്നറിഞ്ഞിട്ടും മുസ്ലീം സംവരണം 12 ശതമാനമായി ഉയർത്തുമെന്ന് കെ.സി ആർ വാഗ്ദാനം ചെയ്തു അമിത് ഷാ ആരോപിച്ചു. വിദേശത്തു നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ കെ.സി ആർ കണ്ണടക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തിയാൽ തന്റെ പാർട്ടി തൂത്തെറിയപ്പെടും എന്നറിയുന്നതിനാലാണ് സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു കൊണ്ട് ഒമ്പതു മാസം മുമ്പേ തന്നെ നിയമസഭ പിരിച്ചുവിട്ട് കെ സി ആർ തെരഞ്ഞെടുപ്പിനെ നേരിടുന്നത് വീണ്ടും അധികാരത്തിൽ വന്നാൽ മകനേയോ മകളേയോ മുഖ്യമന്ത്രിയാക്കാനാണ് കെ.സി ആറിന്റെ പദ്ധതി അമിത് ഷാ പറഞ്ഞു.2014 ൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും കെ സി ആർ പാലിച്ചില്ല മാത്രമല്ല കേന്ദ്ര പദ്ധതികൾ ഒന്നും ഫലപ്രദമായി നടപ്പിലാക്കിയില്ല രാജ്യത്ത് ഏറ്റവും അധികം കർഷക ആത്മഹത്യ നടന്നത് തെലുങ്കാനയിലാണ് അമിത് ഷാ വ്യക്തമാക്കി.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications