Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഡീസല്‍ വിലനിയന്ത്രണം നീക്കി ലിറ്ററിന് 3.37രൂപ കുറയും

ന്യൂഡല്‍ഹി : ഡീസലിന്‍റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍  നീക്കി . നിയന്ത്രണം എടുത്തുകളഞ്ഞതോടെ  ഡീസലിന്‍റെ വില ലിറ്ററിന് 3.37 രൂപ കുറഞ്ഞു . കുറഞ്ഞ വില ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പെട്രോളന് കഴിഞ്ഞ ഏതാനും  മാസത്തിനുള്ളില്‍   വില കാര്യമായി കുറഞ്ഞപ്പോള്‍  അഞ്ചുവര്‍ഷത്തിനുള്ളില്‍  ഡീസല്‍ വില കുറയുന്നത് ഇതാദ്യമായാണ്.അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറഞ്ഞ സാഹചര്യത്തിലാണ് ഡീസല്‍ വില കുറയുന്നത് . വില നിയന്ത്രണം നീക്കുന്നതായി ക്യാബിനറ്റ് യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് അറിയിച്ചത്. വിലനിയന്ത്രം നീക്കിയതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോ എണ്ണ കമ്പനികളോ ഇനി ഡീസലിന് സബ്സിഡി നല്‍കില്ല .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications