Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഡബിൾ ഡക്കർ ബസ്സുകൾ താമസിയാതെ മുംബയ് നഗരം വിടും

മുംബയ്: മുംബയ് മഹാനഗരത്തിന്റെ മുഖമുദ്രയായ ഡബിൾ ഡക്കർ ബസ്സുകൾ താമസിയാതെ റോഡൊഴിയും. ബസ്സിന്റെ അറ്റകുറ്റപ്പണികൾക്കും ഇന്ധനത്തിനുമായി സാധാരണ ബസ്സുകളേക്കാൾ ഭാരിച്ച തുക മുംബയ് കോർപ്പറേഷന്റെ ഗതാഗത വിഭാഗമായ ബെസ്റ്റിന് ചെലവിടേണ്ടി വരുന്നതിനാൽ ഡബിൾ ഡക്കർ ബസ്സ് സർവ്വീസ് നഷ്ടത്തിലായ സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി ഇവയെ റോഡിൽ നിന്ന് പിൻവലിക്കാൻ അധികൃതർ ആലോചിക്കുന്നത്. മുംബയ് നഗരം സന്ദർശിക്കുന്ന സ്വദേശികളും വിദേശികളുമായ യാത്രക്കാർക്ക് കൗതുകം പകരുന്നതാണ് ചുവപ്പുനിറത്തിലുള്ള ഡബിൾ ഡക്കർ ബസ്സുകൾ. 1937ൽ ആരംഭിച്ച ഡബിൾ ഡക്കർ സർവ്വീസ് നിർത്തലാക്കാനുള്ള മറ്റൊരു പ്രധാന കാരണം നഗരത്തിലെ വർദ്ധിച്ചു വരുന്ന തിരക്കാണ് നിലവിൽ 120 ഡബിൾ ഡക്കർ ബസ്സാണ് നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് 2023 ആകുമ്പോഴേക്കും ഇവയെ പൂർണ്ണമായി പിൻവലിക്കാനാണ് ബൃഹൻ മുംബയ് ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട് (ബെസ്റ്റ് ) ആലോചിക്കുന്നത്. മെട്രോ, മോണോ റെയിൽ അടക്കം മുംബയ് നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെട്ടു വരുന്നതോടെ ബസ്സ് യാത്രക്കാർ കുറയുന്നതും ബസ്സുകൾ പിൻവലിക്കുന്നതിന് കാരണമാകുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications