Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ട്രയിൻ ദുരന്തം തദ്ദേശവാസികളുടെ പ്രതിഷേധം തുടരുന്നു

അമൃതസർ : ദസറ ആഘോഷത്തിനിടെ ട്രാക്കിൽ നിൽക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് ട്രയിൻ ഇടിച്ചു കയറി 61 പേർ മരണമടഞ്ഞതിനെത്തുടർന്ന് സംഭവസ്ഥലമായ പഞ്ചാബിലെ ജോധഫാട്ടയിൽ തദ്ദേശവാസികളുടെ പ്രതിഷേധം തുടരുന്നു. വൻ ജനക്കൂട്ടം റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് സമരം നടത്തുന്നതിനെത്തുടർന്ന് റെയിൽവേ ഗതാഗതം തടസ്സപ്പെട്ടു. കനത്ത പോലീസ് സന്നാഹം സ്ഥലത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർ എഞ്ചിൻ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ദസറ ആഘോഷത്തിന്റെ സമാപന ചടങ്ങായ രാവണന്റെ കോലം കത്തിക്കൽ ചടങ്ങിനിടെ റെയിൽവേ ട്രാക്കിൽ കയറി നിന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിപാടിയുടെ സംഘാടകരിലൊരാളായ മന്ത്രി നവ ജ്യോത് സിദ്ധുവിന്റെ ഭാര്യ സംഭവം നടന്ന ഉടനെ സ്ഥലം വിട്ടത് വിവാദമായിരിക്കുകയാണ്. മരണ മടഞ്ഞ 61 പേരിൽ 40 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട് ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട സ്ഥലം സന്ദർശിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications