Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ജിഷയുടെ കൊലപാതകം നല്കുന്ന പാഠം

പെരുമ്പാവൂരിലെ ദളിത്‌ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ അവസാനം പിടികൂടി. ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയ കേസ്സില്‍ വളരെ ശാസ്ത്രീയമായ രീതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത് .കേരള പോലീസിന്‍റെ കഴിവും സാമര്‍ത്ഥ്യവും ഒന്നുകൂടി തെളിയിക്കുന്നതാണ് ഈ കേസന്വേഷണത്തിന്‍റെ ഫലം. സര്‍ക്കാര്‍ മാറിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത് കേസ്സില്‍ വഴിത്തിരിവായെങ്കിലും പഴയ അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും നിഗമനങ്ങളും പിന്തുടര്‍ന്നാണ് പുതിയ സംഘം അന്വേഷണം മുന്നോട്ടുപോയത്. പഴയ അന്വേഷണ സംഘം കേസന്വേഷണത്തില്‍ ശ്രമകരമായ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് അതിനാല്‍ പ്രതിയെ പിടികൂടിയതില്‍ അവര്‍ക്കും അഭിമാനിക്കാം .കേസ്സില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതും ,ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതും നല്ല പ്രവണതയല്ല ,പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനെ ഇത് സഹായിക്കൂ .

ജിഷയുടെ ഘാതകനെ പിടികൂടി പോലീസ് കഴിവ് തെളിയിച്ചു പക്ഷെ ഇത്തരം  സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്നതാണ് ഇനി ആലോചിക്കേണ്ടത്. കേസ്സില്‍ പിടിയിലായ അമീറുല്‍ ഇസ്ലാം അന്യ സംസ്ഥാനക്കാരനാണ്. അന്യ സംസ്ഥാനക്കാര്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കൂടിവരുന്ന സാഹചര്യത്തില്‍ വളരെ ഗൗരവത്തില്‍ കാണേണ്ട ഒരു വിഷയമാണിത്. ഇന്ത്യയില്‍ എവിടെ താമസിക്കാനും ജോലി ചെയ്യാനും ഭരണഘടന നമുക്ക് ഉറപ്പ് തരുന്നു അതുകൊണ്ടുതന്നെ അന്യ സംസ്ഥാനക്കാര്‍ കേരളത്തിലേക്ക്  വരുന്നത്  തടയാന്‍ നമുക്ക് കഴിയില്ല, പക്ഷെ കേരളം പോലെ വളരെ ചെറിയ, ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്തേക്കുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ ക്രമാതീതമായ ഒഴുക്ക് കേരളത്തിന്‍റെ സാമൂഹ്യ പശ്ചാത്തലം തന്നെ മാറ്റിമറിക്കും എന്ന യാതാര്‍ത്ഥ്യം കാണാതിരിക്കരുത്. കേരളത്തിലേക്ക്  ജോലിക്കായി വരുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു ഭാഗം അവരുടെ നാട്ടില്‍ കുറ്റകൃത്യം നടത്തിയവരും ജയില്‍ ശിക്ഷ അനുഭവിച്ചവരുമാണെന്ന് പോലീസ് തന്നെ പറയുമ്പോള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2013 ലെ സര്‍വ്വേ അനുസരിച്ച് കേരളത്തില്‍ ഇരുപത്തിയഞ്ച് ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത് ഇപ്പോള്‍ അത് നാല്‍പ്പത് ലക്ഷം കവിഞ്ഞിരിക്കുകയാണ് 2020 ആകുമ്പോഴേക്കും ഇവരുടെ എണ്ണം ഒരു കോടിയില്‍ കടക്കും എന്നാണ് വിലയിരുത്തുന്നത്. വസ്തുത ഇതായിരിക്കെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ വിവരം ശേഖരിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു സംവിധാനം നമുക്ക് വേണം. നിലവില്‍ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരുന്ന കരാറുകാര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ നല്‍കണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം.

അക്രമങ്ങളും ,കവര്‍ച്ചകളും, പീഡനങ്ങളും കേരളത്തിന്‍റെ സ്വസ്ഥമായ  സാമൂഹ്യ ജീവിതത്തിന് തടസ്സമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്പിന്നില്‍ നല്ലൊരു ഭാഗം അന്യ സംസ്ഥാനതൊഴിലാളികള്‍ ആണെന്നു വ്യക്തമായ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ ഫലഫത്തായ ഒരു സംവിധാനം ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്

  

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications