Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ചൈനയുടെ മധ്യസ്ഥത വാഗ്ദാനം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി:  കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ചൈനയുടെ  വാഗ്ദാനം ഇന്ത്യ തള്ളി. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനമാണ്  ജമ്മുകശ്മീരിലെ  സമാധാനത്തിന് ഭീഷണിയെന്ന് പറഞ്ഞ ഇന്ത്യ ഇത് ഉഭയകക്ഷി വിഷയമാണെന്നും  വ്യക്തമാക്കി . കാശ്മീര്‍ പ്രശ്നം തീര്‍ക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് അറിയിച്ചുകൊണ്ട്  ബെയ്ജിങ്ങില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിറക്കിയത് . നിയന്ത്രണ  രേഖയില്‍ സംഘര്‍ഷം  വര്‍ദ്ധിച്ചതിനെത്തുര്‍ന്ന്‍ പ്രശ്നം അന്തരാഷ്ട്ര ശ്രദ്ധ നേടിയ സാഹചര്യത്തിലാണ്  മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതെന്നും ചൈന വ്യക്തമാക്കി . അതിര്‍ത്തിക്കപ്പുറത്ത് നിന്ന്‍ ആസൂത്രണം ചെയ്യുന്ന ഭീകരപ്രവര്‍ത്തനമാണ് പ്രശ്നത്തിന്‍റെ കാതല്‍  ഇന്ത്യക്ക് മാത്രമല്ല മറ്റ്‌ അയല്‍ രാജ്യങ്ങളുടെ സമാധാനത്തിനും ഇത് വെല്ലുവിളിയാണ് , കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്, മറ്റ്‌ പ്രശ്നങ്ങളോടൊപ്പം  കാശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാണ് വിദേശ കാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications