
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പ്രതിപക്ഷം ആരംഭിച്ചു. കരട് ഇംപീച്ച്മെമെന്റ് നോട്ടീസിൽ കോൺഗ്രസ്സും എൻസിപിയും ഇതിനകം ഒപ്പ് വെച്ചു. ചീഫ് ജസ്റ്റീസിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്ന ഇംപീച്ച്മെമെന്റ് നോട്ടീസിന്റെ പകർപ്പ് ടൈംസ് നൗ ചാനലാണ് പുറത്തു വിട്ടത്. ഇംപീച്ച്മെമെന്റ് നീക്കത്തിന് കൂടുതൽ എം.പിമാരുടെ ഒപ്പ് ശേഖരിക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. പ്രാദേശിക പാർട്ടികൾ ഇംപീച്ച് നടപടികൾക്ക് കോൺഗ്രസ്സിന്റെ പിന്തുണ തേടിയിരിക്കുകയാണ്.