Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഗോദ്റെജ് പുതിയ മോഡൽ മെഡിക്കൽ റഫ്‌ റിജറേറ്റർ വിപണിയിലിറക്കി

മുംബയ്: പ്രമുഖ ഹോം അപ്ലയൻസ് നിർമ്മതാക്കളായ ഗോദ്റെജ് പുതിയ മോഡൽ മെഡിക്കൽ റെഫ് റിജറേറ്ററുകൾ വിപണിയിലിറക്കി. കുത്തിവെപ്പ് മരുന്നുകൾ മതിയായ താപനിലയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ 750 മില്യൺ ഡോളർ വിലമതിക്കുന്ന ഏകദേശം 151 മില്യൺ വാക്സിനുകൾ ഒരോ വർഷവും വികസ്വരരാജ്യങ്ങളിൽ പഴായി പോകുന്നുണ്ട്. ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനാൽ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമാകാത്തതിനാൽ ഇന്ത്യയിൽ അഞ്ചു വയസ്സിനു താഴെ പ്രായമുള്ള രണ്ടു മില്യൺ കുട്ടികൾ മരണമടയുന്നു ഒരു മില്യൺ കുട്ടികൾക്ക് അംഗവൈകല്യം സംഭവിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തി വെപ്പ് മരുന്നുകൾ കേടാവാതെ സൂക്ഷിക്കാൻ കഴിയുന്ന 2 - 8 ഡിഗ്രി സെൽഷ്യസ് താപനില ഉറപ്പു വരുത്തുന്ന പുതിയ മോഡൽ മെഡിക്കൽ റഫ് റിജറേറ്റുകൾ ഗോദ് റജ് പുറത്തിറക്കിയതെന്ന് ഗോദ് റജ് എംഡി ജാംഷെട് ഗോദ് റജ് പറഞ്ഞു. യു.കെ ആസ്ഥാനമായുള്ള ഷുവർ ചില്ലുമായി സഹകരിച്ചാണ് ഗോദ് റജ് പുതിയ മോഡൽ മെഡിക്കൽ റഫ് റിജറേറ്ററുകൾ പുറത്തിറക്കിയത്.മരുന്നുകൾക്കു പുറമേ രക്തം കേടുകൂടാതെ സൂക്ഷിക്കാൻ ആവശ്യമായ 2-6 ഡി ഗ്രി താപനില നൽകാനും പുതിയ മോഡലുകൾ ഉതകും.പുതിയ മോഡൽ റഫ്രിജറേറ്ററുകൾക്ക് ഒരു ദിവസം 2.5 മണിക്കൂർ വൈദ്യുതി ലഭിച്ചാൽ 13 ദിവസം പ്രവർത്തിക്കാൻ കഴിയുമെന്നതിനാൽ പവർ കട്ട് ബാധകമാകില്ലെന്ന മേൻമയുമുണ്ട്. ആറു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത് ചടങ്ങിൽ ഷുവർ ചിൽ ചെയർമാൻ പീറ്റർ സുൻ ദേർസ്, ഗോദ് റജ് എക്സിക്യുട്ടീവ് ഡയറക്ടർ അനിൽ വർമ്മ, ബിസിനസ് ഹെഡ് കമൽ നന്ദി എന്നിവർ പങ്കെടുത്തു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications