Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കർണ്ണാടക തെരഞ്ഞെടുപ്പ് മെയ് 12ന് വോട്ടെണ്ണൽ 15 ന്

ന്യൂഡൽഹി: കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 12ന് നടക്കും വോട്ടെണ്ണൽ മെയ് 15നാണ്. ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി മെയ് 24 ആണ് . പത്രിക പിൻവലിക്കേണ്ട അവസാന തീയ്യതി മെയ് 27 ആണ്. 224 അംഗ നിയമസഭയിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഐഡിയുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ബി ജെ പി ഐ .ടി വിഭാഗം തലവന് എങ്ങനെ ലഭിച്ചു എന്നതിൽ അന്വേഷണം നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. മെയ് 28നാണ് കർണ്ണാടകയിലെ കോൺഗ്രസ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications