Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

കൊച്ചി : കേരളത്തിന്‍റെ ഗതാഗത രംഗത്ത് നാഴികക്കല്ലാകുന്ന കൊച്ചി മെട്രോ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു .ഉത്ഘാടനത്തിനു മുമ്പ്  പ്രധാനമന്ത്രി പാലാരി വട്ടം മുതല്‍  പത്തടിപ്പാലം വരെ  മെട്രോയില്‍ സഞ്ചരിച്ചു . ഗവര്‍ണ്ണര്‍ ജസ്റ്റീസ് സദാശിവം , മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല , ഡി എം ആര്‍ സി ചെയര്‍മാന്‍ ഇ ശ്രീധരന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തു . ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി  രാജ്യത്തെ അമ്പതോളം നഗരങ്ങള്‍ മെട്രോ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അറിയിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മേട്രോയാണ് കൊച്ചി മെട്രോയെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ഇതിനു  സഹായിച്ച സംസ്ഥാന സര്‍ക്കാരിനെയും  ഡി എം ആര്‍ സി ചെയര്‍മാന്‍ ഇ ശ്രീധരനേയും പ്രത്യേകം അഭിനന്ദിച്ചു  . ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള  ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമയിരിക്കുന്നത്  പന്ത്രണ്ട് കിലോമീറ്റര്‍ വരുന്ന ഈ പാതയില്‍ പതിനൊന്ന് സ്റ്റേഷനുകളാണ് ഉള്ളത് . കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുല്ല്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications