Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കേരള ഹൗസിലേക്ക് നടന്ന നാമജപ യാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു

മുംബയ്: ശബരിമല വിധിയിൽ പ്രതിഷേധിച്ച് ആചാര സുരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വാശി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കേരള ഹൗസിലേക്ക് നടന്ന നാമജപയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. മൂന്നു മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ യാത്ര നാലരയോടെയാണ് കേരള ഹൗസിൽ എത്തിയത്. മുമ്പെങ്ങും മുംബയ് നഗരം കാണാത്ത തരത്തിലുള്ള മലയാളി സാന്നിദ്ധ്യമാണ് യാത്രയിലുണ്ടായത്. റായ്ഗഢ്,നവി മുംബയ്, താന എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ബസ്സുകളിലായി ശരണം വിളികളോടെയാണ് വാശിയിലെത്തിയത്. തികച്ചും സമാധാനപരമായി ശരണ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് നടത്തിയ യാത്രയുടെ മുൻനിരയിൽ സ്ത്രീകളായിരുന്നു. അവധി ദിനമല്ലാതിരുന്നിട്ടും സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലി പ്രതിഷേധ യാത്രയ്ക്ക് എത്തിയത് കേരളത്തിലെ പ്രതിഷേധങ്ങൾക്കൊപ്പം മറുനാട്ടിലും ശബരിമല വിധിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു എന്നതിന്റെ തെളിവാണ്. യാത്രയുടെ അവസാനം കേരള ഹൗസിന് മുന്നിൽ നടന്ന യോഗത്തിൽ ബദലാപ്പൂർ രാമദാസശ്രമം മഠാധിപതി കൃഷ്ണാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തി രമേശ് കലംമ്പൊലി, പറമ്പിൽ ജയകുമാർ എന്നിവർ സംസാരിച്ചു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications