
തിരുവനന്തപുരം : എന്‍ സി പി കേരള ഘടകത്തില്‍ തമ്മിലടി രൂക്ഷമായതിനെ യുവജന വിഭാഗമായ എന്‍ വൈ സി യുടെ കേരളഘടകം പിരിച്ചുവിട്ടു . മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച എന്‍ വൈ സി സംസ്ഥാന അദ്ധ്യക്ഷന്‍ മുജീബ് റഹ്മാനെ പുറത്താക്കിയതായി ദേശീയ അദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ ത്ധാ അറിയിച്ചു . പത്തു ദിവസത്തിനകം സംസ്ഥാന സമിതി പുനസംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു .അതിനിടെ തോമസ് ചാണ്ടിയോട് എതിര്‍പ്പുള്ളവരെ പഴയ കോണ്‍ഗ്രസ് എസ്സിലേക്ക് കൊണ്ടുപോകാനുള്ള നീക്കവും നടക്കുന്നുണ്ട് . സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത് . പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പുറത്തറിയാതെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ഉഴവൂര്‍ വിജയന് കഴിഞ്ഞിരുന്നു. ഉഴവൂര്‍ വിജയന് ശേഷം ആര് സംസ്ഥാന അദ്ധ്യക്ഷനാകും എന്നതിനെചൊല്ലിയാണ് പ്രശ്നം ഉടലെടുത്തത് . പുതിയ സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഒരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണ്.