Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കുപ്പിയിലടച്ച കുടിവെള്ളവും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്

മുംബയ്: കുപ്പിയിലടച്ച കുടിവെള്ളവും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. മഹാരാഷ്ട്ര ഭക്ഷ്യ ഔഷധ ഭരണ വകുപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് കുപ്പിയിലടച്ച കുടിവെള്ള സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ മാരകമായ ബാക്ടീരിയയെ കണ്ടെത്തിയതായി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പരിശോധനയ്ക്കെടുത്ത ആറ് സാമ്പിളുകളിൽ ഒന്നിലാണ് സ്യൂഡോമോണസ് ആർഗിനോസ എന്ന മാരകമായ ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന ജീവന് ഭീഷണിയാകുന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ബാക്ടീരിയയാണിത്. ഭക്ഷ്യ ഔഷധ ഭരണ വകുപ്പിന്റെ ഗ്രേറ്റർ മുംബയ് സോൺ ശേഖരിച്ച സാമ്പിളിലാണ് ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത് .മാരക ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ ഈ കുടിവെള്ളം പാക്ക് ചെയ്ത പ്ലാന്റിനെതിരെ നടപടി ആരംഭിച്ചതായി ഭക്ഷ്യ വിഭാഗം ജോയിന്റ് കമ്മീഷണർ ചന്ദ്രശേഖർ സാലുങ്കെ അറിയിച്ചു. കുപ്പിയിലടച്ച കുടിവെള്ളത്തിൽ അമിതമായി ബ്രോമേറ്റിന്റെ അംശമുണ്ടെന്ന് ബി.എ ആർ സി നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും കാണിച്ച് മുംബയിലെ ഒരു സാമൂഹ്യ പ്രവർത്തകൻ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് തേടിയത്. ശേഖരിച്ച സാമ്പിളുകളിൽ ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിയിൽ മാത്രമെ ഉള്ളുവെന്നും രണ്ടു സാമ്പിളുകളിൽ അമിതമായ അളവിൽ ക്ലോറിന്റെ അംശം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications