
കോഴിക്കോട്: പ്രശസ്ത കവി എം.എൻ പാലൂര് (86) അന്തരിച്ചു. കോഴിക്കോട് കോവൂരുള്ള വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം .എം എൻപാലൂർ എന്നറിയപ്പെടുന്ന പാലൂർ മാധവൻ നമ്പൂതിരി 31 വർഷത്തോളം മുംബയ് വിമാനത്താവളത്തിൽ ഇന്ത്യൻ എയർലൈൻസിൽ ജോലി ചെയ്തു .വിമാനത്താവളത്തിലെ കവി എന്ന പേരിൽ സുഹൃത്തുക്കളുടെ ഇടയിൽ അറിയപ്പെടുന്ന പാലൂരിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അവാർഡ്, ആശാൻ സ്മാരക കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പേടിത്തൊണ്ടൻ, കലികാലം, തീർത്ഥയാത്ര, ഭംഗിയും അഭംഗിയും, അർദ്ധനാരീശ്വരൻ, സുഗമസംഗീതം, പച്ച മാങ്ങ, കവിത, കഥയില്ലാത്തവന്റെ കഥ എന്നിവയാണ് പ്രധാന കൃതികൾ.