Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കന്യാസ്ത്രീ പീഢനം ബിഷപ്പ് അറസ്റ്റിൽ

കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ചുവെന്ന കേസ്സിൽ ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു . ഒട്ടേറെ അഭ്യൂഹങ്ങൾക്കിടയിൽ വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം വൈദ്യ പരിശോധനക്കു വിധേയമാക്കി കോട്ടയത്തേക്ക് കൊണ്ടു പോകും വഴി നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് ബിഷപ്പ് പറഞ്ഞതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിഷപ്പിനെതിരെ പീഢനത്തിന് ശക്തമായ തെളിവുകിട്ടിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു. ഇന്ന് പലാ കോടതിയിൽ ഹാജരാക്കുന്ന ബിഷപ്പിനെ പോലീസ് 3 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. മൂന്നു ദിവസങ്ങളിലായി 23 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് നടന്നത് ബിഷപ്പ് കുറ്റസമ്മതം നടത്തിയിട്ടില്ലെന്നാണ് സൂചന.അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായതോടെ ബിഷപ്പ് വൈദിക വേഷം മാറ്റി വെള്ള ജുബ്ബയും പാന്റും ധരിക്കുകയായിരുന്നു. അറസ്റ്റ് വിവരം സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകൾ നിരാഹാരം അവസാനിപ്പിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാവർക്കും നന്ദി പറഞ്ഞ കന്യാസ്ത്രീകൾ ഫ്രാങ്കോ എന്ന വ്യക്തിയെയല്ല അദ്ദേഹത്തിന്റെ ചെയ്തികളെയാണ് എതിർത്തതെന്നും വ്യകതമാക്കി. അതേ സമയം അറസ്റ്റിനോട് പ്രതികരിക്കാനില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications