Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കനത്ത മഴ മുംബയിൽ ജനജീവിതം സ്തംഭിച്ചു

മുംബയ്: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുബയിൽ ജനജീവിതം സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്.പശ്ചിമറെയിൽവേയിലും ,മധ്യ റെയിൽവേയിലും ലോക്കൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.ഗതാഗതം സ്തംഭിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു .മഴ തുടങ്ങിയതു മുതൽ ഇതുവരെ വിവിധ സംഭവങ്ങളിലായി 35 പേർക്ക് ജീവൻ നഷ്ടമായി. അമ്പതിൽപ്പരം ആളുകൾ ആശുപത്രിയിലാണ്. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോൾ മഴക്ക് ശമനമുണ്ടെങ്കിലും വരുന്ന 24 മണിക്കൂറിനുള്ളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications