Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

എം ജെ അക്ബർ രാജിവെക്കണം കോൺഗ്രസ്

ന്യൂഡൽഹി: ലൈംഗീകാരോപണം നേരിടുന്ന കേന്ദ്രമന്ത്രിയും ഏഷ്യൻ ഏജ് മുൻ എഡിറ്ററുമായ എം ജെ അക്ബർ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അദ്ദേഹം കേന്ദ്ര മന്ത്രി എന്നതിൽക്കവിഞ്ഞ് ഒരു പത്രപ്രവർത്തകനാണ് പഴയ സഹപ്രവർത്തക ലൈംഗീകാരോപണം ഉന്നയിച്ച സാഹചര്യത്തിൽ നേരിട്ടോ പ്രസ്താവനയിലൂടേയോ അദ്ദേഹം പ്രതികരിക്കുകയോ സ്ഥാനമൊഴിയുകയോ വേണം സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ് കോൺഗ്രസ് വക്താവ് ജയ്പാൽ റെഡ്ഡി പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു മാധ്യമ പ്രവർത്തക ഇത്തരത്തിൽ ഗൗരവമായ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഇദ്ദേഹം എങ്ങനെ മന്ത്രി സ്ഥാനത്ത് തുടരും റെഡ്ഡി ചോദിച്ചു.സംഭവത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മൗനം പാലിക്കുന്നതിനേയും കോൺഗ്രസ് വിമർശിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്ന സർക്കാർ ഒരു വനിത തനിക്ക് നേരിട്ട പീഢനങ്ങൾ പുറത്ത് പറയുമ്പോൾ അതിൽ മൗനം പാലിക്കുന്നത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവ്വേദി പറഞ്ഞു

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications