Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഇവിടെ ആർക്കും എന്തുമാവാം

വർഗ്ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗ്ഗീയത തന്നെയാണ് . ജമ്മുവിൽ നടന്ന സംഭവം ഏറെ വേദനാജനകമാണ് പ്രതിഷേധിക്കേണ്ടതു തന്നെ,പക്ഷെ അതിനുത്തരവാദികൾ ആരാണെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരവെ മുൻധാരണ വെച്ച് നടത്തുന്ന പ്രതിഷേധങ്ങളും കോലാഹലങ്ങളും സംശയം ജനിപ്പിക്കുന്നതാണ്. രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോഡിയാണെന്നതിനാൽ രാജ്യത്തെവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ എന്തെങ്കിലും ആക്രമണമോ അതിക്രമ മോ നടന്നാൽ അത് മോഡിയുടെ അക്കൗണ്ടിലിട്ട് പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്നത് ഫാഷനായിരിക്കുകയാണ്. നാശത്തിന്റെ നെല്ലിപ്പടി കണ്ടിരിക്കുന്ന കോൺഗ്രസ്സിനും , ജന വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സി.പിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾക്കും മോഡിയെ തളക്കാൻ തന്ത്രങ്ങൾ മെനഞ്ഞേ മതിയാകൂ അതിന് അവർ ഏതറ്റം വരേയും പോകും അത് രാഷ്ട്രീയമാണ് പക്ഷെ ഈ രാഷ്ട്രീയക്കളിയിൽ മതത്തെ കൂട്ടുപിടിക്കുന്നത് അപകടമണെന്ന് ഇവർ തിരിച്ചറിയണം. താൽക്കാലിക ലാഭത്തിന് മതത്തെ കൂട്ടുപിടിച്ചാൽ അതിന്റെ ഭവിഷ്യത്ത് ഏറെ വലുതായിരിക്കും. കഴിഞ്ഞ ദിവസം കാശ്മീർ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നടന്ന ആക്രമങ്ങൾ നേരിട്ട് കാണാനിടയായതിൽ നിന്ന് ചില കാര്യങ്ങൾ മനസ്സിലായി. ചില പീറ പിള്ളേർ വിചാരിച്ചാൽ ഇവിടെ എന്തും നടക്കും, പോലീസിന് പുല്ലുവില കൽപ്പിക്കുന്ന പിള്ളേർ കല്ലുകളും സോഡ കുപ്പികളുമായി ദേശീയ പാതയിൽ ഗതാഗത തടസ്സം ഉണ്ടാക്കുകയും കടകൾ തല്ലിതകർക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്യുമ്പോൾ മുതിർന്നവർ അതിനെ പ്രോൽസാഹിപ്പിക്കുന്നു ,രാഷ്ട്രീയപ്പാർട്ടിയുടെ ആളുകൾഎന്നു പറയുന്നവരും അവിടെ മതത്തിന്റെ ആളുകളാവുന്നു ആക്രമണത്തിലോ പൊതുമുതൽ നശിപ്പിച്ചതിലോ പങ്കില്ലെന്ന് മതത്തിന്റെ പേരിലുള്ള പാർട്ടിയുടെ സെക്രട്ടറി പ്രസ്താവനയിറക്കിയാലും സത്യം ഇവിടെ എല്ലാവർക്കും അറിയാം ജനം കണ്ടതാണ് .അഴിഞ്ഞാടിയ ആക്രമികൾ ആരാണെന്ന് അറിയാമെങ്കിലും, പിണക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടില്ലെന്നറിയുന്നതു കൊണ്ട് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത, ഭരണപക്ഷവും പ്രതിപക്ഷവും സാക്ഷര കേരളത്തിന് അപമാനമാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുളള അവകാശം എല്ലാവർക്കുമുണ്ട് മാനവികതയ്ക്കെതിരേയുള്ള കടന്നു കയറ്റത്തിൻമേലുള്ള പ്രതിഷേധം സത്യസന്ധമായാൽ അതിന് രാഷ്ട്രീയത്തിനതീതമായ ജന പിന്തുണയുണ്ടാകും നിങ്ങൾ വായ മൂടിക്കെട്ടി പ്രകടനം നടത്തിക്കൊള്ളൂ, കവിതകളും ലേഖനങ്ങളും എഴുതിക്കോളൂ, അവാർഡുകൾ തിരിച്ചു കൊടുത്തുകൊള്ളൂ ആർക്കും പരാതിയുണ്ടാവില്ല അല്ലാതെ പൊതുമുതൽ നശിപ്പിച്ചും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധമെങ്കിൽ അത് ആസിഫക്കോ അതുപോലെ ജീവൻ നഷ്ടപ്പെട്ടവർക്കോ വേണ്ടിയുള്ളതല്ലെന്ന് എല്ലാവരും മനസ്സിലാക്കും

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications