Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഇന്റര്‍നെറ്റിനെക്കാള്‍ നൂറുമടങ്ങ് വേഗതയുള്ള വൈ ഫൈ സംവിധാനം വികസിപ്പിച്ചെടുത്തു

ലണ്ടന്‍ : ഇന്റര്‍നെറ്റിനേക്കാള്‍  നൂറു മടങ്ങ് വേഗതയുള്ള  വയര്‍ലെസ്സ് അടിസ്ഥാനമാക്കിയുള്ള  വൈ ഫൈ സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു . നിലവിലുള്ള വൈ ഫൈ സംവിധാനത്തിന്‍റെ  എത്രയോ അധികം മടങ്ങ്  വേഗതയുള്ള  പുതിയ വൈഫൈ  ഒരേസമയം  സ്പീഡില്‍ ഒരു കുറവും വരാതെ  പല ഉപകരണങ്ങളില്‍ ഉപയോഗിക്കാം .നിരുപദ്രവകരമായ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ് പുതിയ  വൈ ഫൈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. നെതര്‍ലാണ്ടിലെ എയിന്ധോവാന്‍  യൂണിവേര്‍‌സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ വൈഫൈക്ക് സെക്കണ്ടില്‍ 40ലധികം ജി ബി ഡൌണ്‍ലോഡ് ചെയ്യാനുള്ള  ശേഷിയുണ്ട് . ഓരോ ഉപകരണത്തിനും അതിനനുസരിച്ചുള്ള  കിരണങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഷെയര്‍ ചെയ്യേണ്ട ആവശ്യവുമില്ല . വളരെ ചെലവുകുറഞ്ഞ രീതിയില്‍ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്നതാണ് പുതിയ വൈഫൈ സംവിധാനം  .ചുമരുകളിലോ മറ്റോ സ്ഥാപിക്കുന്ന സെന്‍ട്രല്‍ ലൈറ്റ് ആന്റിനയില്‍ നിന്ന് ഒപ്ടിക്കല്‍ ഫൈബര്‍ വഴിവരുന്ന ഇന്‍ഫ്രാറെഡ് കിരണങ്ങളിലൂടെയാണ് വയര്‍ ലെസ് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നത് .അന്റിനയില്‍ ഉള്ള ഒരു ജോഡി ഗ്രെറ്റിങ്ങ്  പല തരംഗ ദൈര്‍ഘ്യത്തിലുള്ള കിരണങ്ങള്‍ പല ദിശകളിലായിപ്രസരിപ്പിക്കും . തരംഗ ദൈര്‍ഘ്യം മാറ്റുന്നതിനനുസരിച്ച് കിരണങ്ങളുടെ ദിശയും മാറും .സുരക്ഷിതമായ തരംഗ ദൈര്‍ഘ്യത്തിലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ കണ്ണിനു തകരാറുമില്ല ഗവേഷകര്‍ പറയുന്നു .നിലവിലുള്ള വൈഫൈ 2.5 മുതല്‍  5 gigahertzആവൃത്തിയുള്ള റേഡിയോ സിഗ്നല്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പുതിയ സംവിധാനത്തില്‍ 1500നാനോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളാണ് ഉപയോഗിക്കുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications