Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഇന്ധന നികുതി കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ നികുതി അഞ്ചു ശതമാനം കുറച്ച് വില നിയന്ത്രിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എക്സൈസ് നികുതി ലിറ്ററിന് രണ്ടു രൂപ വീതം കുറച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങളോട് മൂല്യ വർദ്ധിത നികുതി കുറക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണ്. ചുരുക്കത്തിൽ ഇന്ധന വിലlയേക്കാൾ നികുതിയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. അതേ സമയം ഇന്ധനങ്ങളുടെ നികുതി കുറക്കാൻ കേരളം തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മററ് സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുത്തില്ല

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications