Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

അമിത് ഷാ മുംബയിലെത്തി ഉദ്ദവ് താക്കറെയെ കാണും

മുംബൈ : വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്നതിന്‍റെ ഭാഗമായി  ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ മുംബയിലെത്തി . മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി മുംബയില്‍ എത്തിയ ബി ജെ പി അദ്ധ്യക്ഷനെ  മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് , ബിജെ പി സംസ്ഥാന അധ്യക്ഷന്‍ റാവു സാഹെബ് ധന്‍ വെ , മുംബൈ ബി ജെ പി അദ്ധ്യക്ഷന്‍ ആശീഷ് ഷേലാര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കര്‍ഷക വായ്പ്പ ഉള്‍പ്പെടെ  നിരവധി പ്രശ്നങ്ങളില്‍  സംസ്ഥാനത്ത്ഭരണകക്ഷിയായ  ബി ജെ പി യും ശിവസേനയും തമ്മിലുള്ള  ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ സ ന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് .രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  സ്വതന്ത്ര നിലപാട്  സ്വീകരിക്കുമെന്ന് ശിവസേന ഭീഷണി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഉദ്ദവ് താക്കറെയെ അദ്ദേഹത്തിന്‍റെ വസതിയായ മതോശ്രീയില്‍ അമിത് ഷാ ഞായറാഴ്ച സന്ദര്‍ശിക്കുമെന്നാണ്  കരുതുന്നത് . പാര്‍ട്ടി എം എല്‍ എ മാര്‍, എം പി മാര്‍ , ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ പാര്‍ട്ടി മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും . പാര്‍ട്ടിയെ ബൂത്ത് തലം മുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ട് ഇതുവരെ പത്തോളം സംസ്ഥാനങ്ങളില്‍ അമിത് ഷാ സന്ദര്‍ശനം നടത്തി .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications