Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

'അനലിറ്റിക്ക ' കോൺഗ്രസ് സഹകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

ലണ്ടൻ: ഫേസ് ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ വിവര വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കയു മായി കോൺഗ്രസ് പാർട്ടി സഹകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ.മുൻ റിസർച്ച് ഡയറക്ടർ ക്രിസ്റ്റഫർ വെയ്ലി ബ്രിട്ടീഷ് പാർലിമെന്ററി കമ്മറ്റി മുമ്പാകെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനലിറ്റിക്കയുടെ പദ്ധതികൾ കോൺഗ്രസ് പാർട്ടി നടപ്പിലാക്കിയിട്ടുണ്ടാവാമെന്നും പ്രദേശികമായാണ് ഡാറ്റകൾ ഉപയോഗിക്കപ്പെട്ടതെന്നും വെളിപ്പെടുത്തിയ വെയ്ലി അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസും ജീവനക്കാരും ഉണ്ടായിരുന്നതായും വ്യക്തമാക്കി. ഡൊണാൾഡ് ട്രം ബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേംബ്രിഡ്ജ് അനലിറ്റിക്ക ഫേയ്സ് ബുക്കിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന വെയ്ലിയുടെ വെളിപ്പെടുത്തൽ നേരത്തെ വൻ വിവാദമുണ്ടാക്കിയിരുന്നു. വെയ്ലിയുടെ പുതിയ വെളിപ്പെടുത്തലോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തിയ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേ ന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications