Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

അഗ്നി ചിറക് പൊഴിഞ്ഞു

ഇന്ത്യയുടെ അഗ്നി ചിറക് പൊഴിഞ്ഞു . ഭാരതത്തിന്‍റെ " മിസ്സൈല്‍ മാന്‍ " കാലയവനികയ്ക്കുള്ളില്‍  മറയുമ്പോള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിക്കുന്നത് .ശാസ്ത്രജ്ഞനായ രാഷ്ട്രപതി  എന്ന നിലയില്‍  രാജ്യത്തും പുറത്തും ഏറെ പ്രശസ്തനായിരുന്ന   അവുല്‍ പകീര്‍  ജൈനലബ്ദീന്‍  അബ്ദുല്‍ കലാം എന്ന എ പി ജെ അബ്ദുല്‍ കലാം ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു.ഒരു പാര്‍ട്ടിയുടെയും  എതിര്‍പ്പില്ലാതെ സര്‍വ്വ സമ്മതനായാണ് 2002 ജൂലൈ 18ന് രാജ്യത്തിന്‍റെ  പതിനൊന്നാമത് രാഷ്ട്രപതിയായി  ഡോ എ പി ജെ കലാം സ്ഥാനമേല്‍ക്കുന്നത് . ഗുജറാത്ത് കലാപം രാജ്യത്തിന് ഏല്‍പ്പിച്ച മുറിവിന്  അല്‍പ്പം ശമനമേകാന്‍  മുസ്ലീമായ അബ്ദുല്‍  രാഷ്ട്രപതിയായത്തിലൂടെ കഴിഞ്ഞു . ഇന്ത്യന്‍ പ്രതിരോധ സാങ്കേതിക വിദ്യക്ക്  പിന്നിലെ ചാലക ശക്തിയായിരുന്ന അബ്ദുല്‍ കലാം  ഭാരതത്തിന്‍റെ ഉപഗ്രഹ വിക്ഷേപണ പദ്ധതികള്‍ക്കും , ബാലിസ്റ്റിക് മിസ്സൈല്‍ പദ്ധതികള്‍ക്കും , ആണവായുധ പദ്ധതികള്‍ക്കും , ലൈറ്റ്  കോമ്പാറ്റ് എയര്‍ ക്രാഫ്റ്റ് പദ്ധതികള്‍ക്കും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്‌ .

രാമേശ്വരത്തെ ഒരു പാവപ്പെട്ട കുടുംബത്തില്‍ 1931  ഒക്ടോബര്‍ 15ന് ജനിച്ച  അബ്ദുല്‍ കലാം  മദ്രാസ്‌ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയില്‍  നിന്ന് എയ്റോസ്പേസ് എന്ജിനീയറിംഗ്  പാസ്സായ ശേഷം ഡി ആര്‍ ഡി ഓ വില്‍ എന്‍ജിനീയര്‍ ആയി ചേര്‍ന്നുകൊണ്ടാണ് തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ശാസ്ത്ര വിദ്യാര്‍ത്ഥികളുമായി ഇടപഴകാനും ആശയങ്ങള്‍ പങ്ക് വെക്കാനും അതിയായ താല്‍പ്പര്യം കാണിച്ചിരുന്ന  ഡോ: കലാം  കുട്ടികള്‍ എഴുതുന്ന സംശയങ്ങള്‍ക്കും  അതുപോലുള്ള ചോദ്യങ്ങള്‍ക്കും മറുപടി എഴുതുന്നതില്‍  ഏറെ ശ്രദ്ധിച്ചിരുന്നു.

രാഷ്ട്രപതി എന്ന നിലയിലുള്ള ഡോ: കലാമിന്‍റെ പ്രവര്‍ത്തനവും  ഏറെ മികച്ചതായിരുന്നു . ഒരു റബ്ബര്‍ സ്റ്റാമ്പ് ആയി പ്രവര്‍ത്തിക്കാന്‍  അബ്ദുല്‍ കലാം  തയ്യാറായിരുന്നില്ല . ഓഫീസ് ഓഫ് പ്രോഫിറ്റ്  ബില്ലിന് അംഗീകാരം നല്‍കാതെ  അപ്രതീക്ഷിതമായി തിരിച്ചയച്ചത് അന്ന്  ഭരണ കക്ഷിയായ കോണ്‍ഗ്രസിനെയും  മറ്റ് ഇടത് പാര്‍ട്ടികളേയും ഞെട്ടിച്ചിരുന്നു .  അടുത്തദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്  ഡോ :കലാമിനെ  കണ്ട് ബില്ലിനെക്കുറിച്ച് വിശദീകരിച്ചതിനു ശേഷമാണ് അദ്ദേഹം ബില്ലിന്  അനുമതി നല്‍കിയത്.

ശാസ്ത്ര കുതുകികളായ  വിദ്യാര്‍ത്ഥികള്‍ക്ക്  എന്നും പ്രചോദനമായിരുന്നു ഡോ:അബ്ദുല്‍ കലാം. wings of  fire , india 2020, ignited minds തുടങ്ങി അബ്ദുല്‍ കലാം രചിച്ച പുസ്തകങ്ങള്‍  ശാസ്ത്ര ലോകത്തിനു ലഭിച്ച അമൂല്യ നിധികളാണ് . അവിവാഹിതനായ  ഭാരതത്തിലെ ആദ്യ രാഷ്ട്രപതി , തികഞ്ഞ സസ്യഭുക്ക് ,   വ്യത്യസ്തമായ മുടി , ലാളിത്യത്തിന്‍റെ  പ്രതിരൂപം  ഡോ: കലാമിന് വിശേഷണങ്ങള്‍ ഏറെയാണ്‌ .

സ്വപ്നങ്ങള്‍ കാണുകയും അത് യാഥാര്‍ത്ഥ്യമാക്കാന്‍  കഠിനമായി പ്രവര്‍ത്തിക്കുകയും  ചെയ്തിരുന്ന  ഡോ: അബ്ദുല്‍ കലാമിന്‍റെ ജീവിതം  ഉയരങ്ങളിലെത്താന്‍  കൊതിക്കുന്ന രാജ്യത്തെ യുവാക്കള്‍ക്ക്  എന്നും മാര്‍ഗ്ഗ ദീപമായിരിക്കുമെന്നതില്‍ സംശയമില്ല 

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications