Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

അവസ്ഥ

ദിവാകരന്‍ വിഷ്ണുമംഗലം

ഒഴുകുന്ന വാഹനത്താല്‍
നഗരം മുങ്ങി
പെരുകുന്ന കാല്‍നടയ്ക്കുവഴിമുടങ്ങി
 
കടകള്‍ കവര്‍ന്നു നിത്യം
കരകളെങ്ങും
കടത്തിന്‍ വന്‍കടല്‍വന്നു
കുടില്‍ വിഴുങ്ങി
 
നിവരുന്ന പല്ലിടുക്കില്‍
മല കുടുങ്ങി
തണല്‍വൃക്ഷക്കുളിര്‍പ്പച്ച
തളര്‍ന്നൊടുങ്ങി
 
തകരും നിമ്നോന്നതത്തിന്‍
സമതലത്തില്‍
സകലമൊന്നുപോല്‍! എങ്ങു
തിരയും നിന്നെ?!
 
വെയില്‍ കത്തിയുരുകുന്ന
മനം കണക്കെ
ഉലകെല്ലാം ,ഉമിത്തീപോല്‍
പുകയുന്നല്ലോ!!

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications