Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ദൈവദൂതന്‍മാരാകുന്നവര്‍

എ എം ദിവാകരന്‍

രണ്ടു വൃക്കകളും പ്രവര്‍ത്ത നരഹിതമായി ജീവിതത്തോട് മല്ലടിക്കുകയായിരുന്ന ഗോപിനാഥ നെന്ന യുവാവിന് സ്വന്തം വൃക്ക നല്‍കിയ ഡേവിഡ് ചിറമ്മല്‍ എന്ന പുരോഹിതന്‍ ഒരു ജീവന്‍ രക്ഷി ക്കുക മാത്രമല്ല അവയവദാന രംഗത്ത് ഒരു പുതിയ അദ്ധ്യായം രചിക്കുക കൂടിയായി രുന്നു.
ഗോപിനാഥന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവെക്കല്‍ മാത്രമെ ഒരു പോം വഴിയു ണ്ടായിരുന്നുള്ളൂ ഇലക്ട്രീഷ്യ നായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഗോപിനാഥന്റെ കുടുംബത്തിനാകട്ടെ ഇതിനുള്ള സാമ്പത്തിക ശേഷിയുണ്ടാ യിരുന്നില്ല. ഈ സാഹചര്യ ത്തിലാണ് വാടാനപ്പള്ളി സെന്റ് സേവ്യര്‍ പള്ളിയിലെ പുരോഹിതനായ ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ അദ്ധ്യക്ഷതയില്‍ ഗോപിനാഥന്റെ ചികിത്സാ സഹായത്തിനായി ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നത്. ചികിത്സയ്ക്കായുള്ള പണം സ്വരൂപിച്ചപ്പോള്‍ അനുയോജ്യമായ വൃക്ക ലഭിക്കാത്തതായി പ്രശ്‌നം. ഈ സന്നിഗ്ദ്ധ ഘട്ടത്തിലാണ് തന്റെ വൃക്ക നല്‍കാമെന്ന വാഗ്ദാനവുമായി ഫാദര്‍ രംഗത്തെത്തുന്നത്. മാസങ്ങള്‍ നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷം 2009 സെപ്തംബര്‍ 30 ന് കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നു. വിജയകരമായ ശസ്ത്രക്രിയ കഴിഞ്ഞ് നാലുദിവസത്തിനകം ആശുപത്രി വിട്ട ഫാദര്‍ ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം പതിവു ജോലികളില്‍ വ്യാപൃ തനായി. പൂര്‍ണ്ണ സുഖം പ്രാപിച്ച ഗോപിനാഥന്‍ ആശുപത്രി വിടുമ്പോള്‍ അവയ വദാന രംഗത്ത് ഫാദര്‍ ഡേവിസ് ചിറമ്മല്‍ ഒരു വന്‍ മാറ്റത്തിന് തുടക്ക മിടുകയായിരുന്നു.
വൃക്കരോഗം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന പതിനായിരങ്ങള്‍ കേരളത്തിലുണ്ട്. ഡയാലിസിസ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ലാതെ പലരും മരണത്തിനു കീഴടങ്ങുന്നു. ഇതിനൊരു പരിഹാരം കാണ ണമെന്ന ഫാദറിന്റെ ദൃഢ നിശ് ചയമാണ് കിഡ്‌നി ഫെഡറേഷന്‍ ഒഫ് ഇന്ത്യ എന്ന സംഘടനയുടെ  രൂപീകരണത്തിന് കാരണമായത്. ഈ പ്രസ്ഥാനം ഇന്ന് വൃക്കരോഗികളുടെ ആശാകേന്ദ്രമായി മാറിയിരിക്കുകയാണ്. മസ്തിഷ്‌ക്ക മരണം സംഭവിക്കുന്നവരുടെ വൃക്കയും അതുപോലെ ദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ വൃക്കയും യോജിച്ച രോഗികള്‍ക്ക് ലഭ്യമാക്കുന്ന വൃക്ക ബാങ്കാണ് കിഡ്‌നി ഫെഡറേഷന്റെ പ്രവര്‍ത്തനത്തിന്റെ കാതല്‍. ഇതിനു പുറമെ അനുയോജ്യരായ ദമ്പതികളുടെ വൃക്കകള്‍ വെച്ചുമാറുന്ന സ്വാപിങ്ങ് എന്ന രീതിയേയും ഫെഡറേഷന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്കു ഡയാലിസിസിനുമുള്ള സാമ്പത്തിക സഹായം, അവയവ ദാനത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം, രോഗികള്‍ ക്കാവാ ശ്യമായ കൗണ്‍സിലിംങ്ങ് എന്നിവയും ഫെ ഡറേഷന്റെ പ്രവര്‍ത്തനങ്ങളാണ്.
സ്വന്തം വൃക്കദാനം ചെയ്തതിലൂടെ അവയവദാനശസ്ത്രക്രിയയെക്കുറിച്ച് നിലനിന്നിരുന്ന തെറ്റിദ്ധാരണകളാണ് ഫാദര്‍ നീക്കിയത്. ഒരാള്‍ക്ക് ഒരു വൃക്കയുടെ ആവശ്യം മാത്രമെയുള്ള ഒരു വൃക്കദാനം ചെയ്താല്‍ ആരോഗ്യത്തിന് ഒരു കോട്ടവും ഉണ്ടാകുന്നില്ല. വൃക്ക ദാതാവിന് ഒരാഴ്ചത്തെ വിശ്രമം മാത്രമെ ആവശ്യമുള്ളൂ. തുടര്‍ന്ന് പതിവുപോലെ എല്ലാ ജോലികളിലും ഏര്‍പ്പെടാം, വ്യായാമം ചെയ്യാം, സസ്യേതര ആഹാരം ഉള്‍പ്പെടെ എല്ലാതരത്തിലുള്ള ഭക്ഷണവും കഴിക്കാം ഫാദര്‍ സാക്ഷ്യപ്പെടുത്തുന്നു.
2009 സെപ്തംബര്‍ 30ന് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ ടേബിളില്‍വെച്ച് കിഡ്‌നി ഫെഡറേഷന്‍ അനൗദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഒക്‌ടോബര്‍ 31 ന് ഗായകന്‍ കെ.ജെ. യേശുദാസാണ് ഫെഡറേഷന്റെ ഔപ ചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് വൃക്ക ദാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ഫാദര്‍ ഡേവിസ് ചിറമ്മല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര സംഘടി പ്പിക്കുകയുണ്ടായി. മാനവ കാരുണ്യയാത്ര എന്ന പേരില്‍ സംഘടിപ്പിച്ച ഇരുപതു ദിവസം നീണ്ടുനിന്ന യാത്രയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.
ഫാദര്‍ കാട്ടിയ വെളിച്ചം ഇന്ന് ജാതിമത ചിന്തകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് എങ്ങും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അബ്ദുല്‍ മജീദ് താഹിറ ദമ്പതികളും ബാലകൃഷ്ണന്‍ ബിന്ദു ദമ്പതികളും വൃക്കകള്‍ പരസ്പരം വെച്ചുമാറുമ്പോള്‍ ജാതിയും മതവും വെറും ബാഹ്യമായ ഒന്നാണെന്നും മനുഷ്യശരീരത്തിന് ഇത്തരം വേര്‍തിരിവുകള്‍ ഇല്ലെന്നും നാം തിരിച്ചറിയുന്നു. വാടാനപ്പള്ളിയിലെ ചക്കമടത്തില്‍ ഗോപിനാഥന്റെ വീട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോകളോടൊപ്പം ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ ഫോട്ടോയും നാം കാണുന്നത് ജാതിയുടേയും മതത്തിന്റേയും പേരിലല്ല പരിശുദ്ധമായ സ്‌നേഹത്തിന്റെ പ്രതീകമായാണ് ഫാദര്‍ ഡേവിസിന്റെ പാത പിന്‍ന്തുടര്‍ന്ന് സ്വന്തം വൃക്ക തികച്ചും അപരിചിതനായ ഒരു രോഗിക്ക് ദാനം ചെയ്ത പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും യാതൊരു ബന്ധവുമില്ലാത്ത ഈ കാലഘട്ടത്തില്‍ സഹജീവിയോടുള്ള കാരുണ്യം പ്രവര്‍ത്തിയിലൂടെ കാട്ടി മഹനീയ മാതൃകയാവുകയായിരുന്നു.
ഭൂമിയില്‍ ദൈവത്തിന് ദൂതന്‍മാരുണ്ടെങ്കില്‍ അത് ഇവര്‍ തന്നെയാണ്

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications