Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഹര്‍ത്താലുകളുടെ സ്വന്തം നാട്

എ എം ദിവാകരന്‍

ഒരുജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനും,സമരംചെയ്യാനും അവകാശമുണ്ട്സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ആത്യന്തികമായ ലക്ഷ്യം ജന ക്ഷേമമാണല്ലോ. എന്നാല്‍ രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും ഏറെപ്രബുദ്ധരായവരുടെ നാടാണെന്ന്പ റയപ്പെടുന്ന കേരളം പ്രളയം വരുത്തിവെച്ച വൻ നാശനഷ്ടങ്ങളിൽ നിന്നും ദുരന്തത്തിൽ നിന്നുംകരകയറാൻ പാടുപെടുമ്പോൾ ഇതൊന്നും കാണാതെ മനുഷ്യത്വപരമായ ഒരുപരിഗണനയും നൽകാതെ ഹർത്താലിന്ആഹ്വാനം നൽകികൂനിൻ മേൽകുരുപോലെ സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതിനെ എന്തിന്റെപേരിലാണ്ന്യായീകരിക്കാൻ കഴിയുക.മത്സരിച്ച്ഹര്‍ത്താലുകള്‍പ്രഖ്യാപിക്കുകയും അവയുടെ വിജയത്തില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരം മൌലീകാവകാശലംഘനങ്ങള്‍ കേരളത്തിന്‍റെ പ്രതിഛായക്ക്ഏല്‍പ്പിക്കുന്ന കളങ്കത്തെക്കുറിച്ച്ഒരിക്കലും വ്യാകുലപ്പെടുന്നില്ല.ഒരുസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രധാനമായും ആപ്രദേശത്തെ കാലാവസ്ഥയെക്കുറിച്ചാണ് ആളുകള്‍ അന്വേഷിക്കാറുള്ളത്. മഴയാണോ,ചൂടാണോ,താമസിക്കാന്‍പറ്റിയസമയമാണോ എന്നൊക്കെ എന്നാല്‍ യാത്ര ചെയ്യുന്നത് കേരളത്തിലേക്കാണെങ്കില്‍ ഇതൊന്നും നോക്കിയാല്‍ പോര അവിടെ ഹര്‍ത്താല്‍ഉണ്ടോ എന്നുകൂടി അറിയേണ്ടിയിരിക്കുന്നു.കാലാവസ്ഥനമുക്ക്മുന്‍കൂട്ടി അറിയാന്‍കഴിയും പക്ഷെ ഹര്‍ത്താല്‍ അപ്രതീക്ഷിതമായി ഏതുനിമിവും പ്രഖ്യാപിക്കാമെന്നതിനാല്‍ കേരളത്തിലേക്കുള്ള യാത്രഎപ്പോഴും ആശങ്കയുളവാക്കുന്നതാണ്-ഇത്പറയുന്നത്
മുംബയിലെ ഒരു പ്രമുഖ ടൂര്‍ ഓപ്പറേറ്ററാണ്.മേല്‍പ്പറഞ്ഞതില്‍ നിന്നും കേരളത്തെക്കുറിച്ച്പുറത്തുള്ളവര്‍ക്കുള്ള ധാരണ എന്താണെന്ന് വ്യക്തമാകുന്നു .കേരളത്തിന്റെ വരുമാനത്തിൽ നല്ലൊരു ഭാഗം വിനോദസഞ്ചാരമേഖലയില്‍ നിന്നാണ്.വിദേശത്തുനിന്നും,ഇതരസംസ്ഥാനങ്ങളില്‍നിന്നുമായി ദിനംപ്രതി ആയിരക്കണക്കിന് വിനോ
ദസഞ്ചാരികളാണ്കേരളത്തില്‍ എത്തുന്നത്.ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജ് വഴി വരുന്ന ഇവര്‍ ഓരോ ദിവസത്തേയും യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്താണ്വരുന്നത്.അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ ഇവരുടെ യാത്രാപദ്ധതികള്‍താളംതെറ്റിക്കുന്നു ഇത് വിനോദ സഞ്ചാരികൾക്ക് വന്‍സാമ്പത്തികനഷ്ടത്തിനും ശാരീരികക്ലേശങ്ങള്‍ക്കും ഇടവരുത്തുകയും ചെയ്യുന്നു .ഓരോ ഹര്‍ത്താല്‍ ദിനത്തിലും യാത്രചെയ്യാന്‍ കഴിയാതെ ,ഭക്ഷണംകിട്ടാതെ ബസ്സ്റ്റാൻഡിലും
റെയില്‍വേസ്റ്റേഷനുകളിലും കുടുങ്ങിക്കിടക്കുന്നവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക്പതിവുവാര്‍ത്തയാകുമ്പോള്‍ഇത്കേരളത്തിന്ചാര്‍ത്തിക്കൊടക്കുന്ന കളങ്കവും ദുഷ്പ്പേരും ചെറുതൊന്നുമല്ല.യാത്രചെയ്യാനും, തൊഴില്‍ചെയ്യാനുമുള്ള പൗരന്‍റെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് ഹര്‍ത്താലുകള്‍ .പൗരസ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരത്തിലുള്ള സമരമാര്‍ഗ്ഗങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും തയ്യാറാകുന്നില്ല എന്നത് രാഷ്ട്രീയ പ്രബുദ്ധതയുടെ പേരില്‍ ഊറ്റം കൊള്ളുന്ന കേരളത്തിന്ആകെ അപമാനമാണ്ഹര്‍ത്താല്‍ എന്ന ഗുജറാത്തിവാക്ക്ആദ്യമായി ഉപയോഗിച്ചത് മഹാത്മാഗാന്ധിയായിരുന്നു .ബ്രിട്ടീഷുകാരോട് സമരം ചെയ്യാന്‍ ഗാന്ധിജി ആവിഷ്കരിച്ച ഹര്‍ത്താല്‍ എന്ന സമരമുറ അക്കാലത്ത്ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ആരും നിര്‍ബന്ധിക്കാതെ ജനങ്ങള്‍ സ്വമേധയാ ആണ് അന്ന്‍ ഹര്‍ത്താലില്‍ പങ്കെടുത്തിരുന്നത്. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയി ,രാജ്യം സ്വതന്ത്രമായി പക്ഷെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി രാഷ്ട്രപിതാവ്‌ സമാധാനപരവും പ്രായോഗികവുമായി ഉപയോഗിച്ച ഹര്‍ത്താല്‍ രൂപവും ഭാവവും മാറി ഇന്ന്‍ ജനദ്രോഹസമരരീതിയായി നിലകൊള്ളുന്നു എന്നത് ഏറെ ദുഖകരമായ വസ്തുതയാണ്
1997 ല്‍ സുപ്രീംകോടതി ബന്ദ്നിരോധിച്ചപ്പോള്‍ വേഷം മാറി വന്നതാണ്‌ ഹര്‍ത്താല്‍ . പേരില്‍ വ്യത്യാസമുണ്ടെങ്കിലും കേരളത്തില്‍ഹര്‍ത്താല്‍ ബന്ദായി മാറുന്ന അവസ്ഥയാണ്ഇന്നുള്ളത് .ഏത് ഈര്‍ക്കില്‍ പാര്‍ട്ടി വിചാരിച്ചാലും ഇന്ന്‍ ഹര്‍ത്താലിലൂടെ കേരളത്തെ സ്തംഭിപ്പിക്കാന്‍ കഴിയും. 2004 ല്‍ കേരള ഹൈക്കോടതി ഹര്‍ത്താല്‍ നടത്താന്‍ അനുമതി നല്‍കിയത് ,സാധാരണജനജീവിതം സ്തംഭിപ്പിക്കാന്‍ പാടില്ല,ഗതാഗതംതടസ്സപ്പെടുത്താന്‍പാടില്ല,പൊതുമുതല്‍ നശിപ്പിക്കാന്‍ പാടില്ല,സ്വത്തുക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണംനല്‍കണം,സ്വത്തുക്കള്‍നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം എന്നിങ്ങനെ ഒമ്പതോളം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണംഎന്നവ്യവസ്ഥയോടുകൂടിയാണ്. എന്നാല്‍ കോടതി നിര്‍ദ്ദേശങ്ങള്‍ വെറുംവ്യവസ്ഥകള്‍ മാത്രമായി നിലനില്‍ക്കുന്ന ഹര്‍ത്താലിന്‍റെ സ്വന്തം നാടാണ് ഇന്ന്‍ കേരളം ഹര്‍ത്താല്‍ പ്രഖ്യപിക്കപ്പെട്ടാല്‍ അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന്‍തീരുമാനിക്കാനുള്ള അവകാശം ഓരോ പൗരനിലും നിക്ഷിപ്തമാണ്ഹര്‍ത്താല്‍ ആരിലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല . പക്ഷെ കേരളത്തില്‍ സ്ഥിതിമറിച്ചാണ്ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ലെങ്കിലും അതില്‍ പങ്കെടുത്തെ മതിയാകൂ എന്ന സാഹചര്യമാണ്നിലനില്‍ക്കുന്നത്.വാഹനങ്ങള്‍ തടയുക , കടകള്‍ അടച്ചുപൂട്ടിക്കുക , തൊഴില്‍സ്ഥാപനങ്ങളുംവിദ്യാഭ്യാസസ്ഥാപനങ്ങളും സ്തംഭിപ്പിക്കുക എന്നിവയാണ് ബന്ദ് ദിനത്തിലെപ്രധാനകലാപരിപാടികള്‍.ഇതിന്‍റെഅടിസ്ഥാനത്തിലാണ്ബന്ദ്
ജയിച്ചുവെന്ന്ഘോഷിക്കപ്പെടുന്നത്.ഹര്‍ത്താല്‍നടത്താന്‍ കേരളത്തില്‍ പ്രത്യേകിച്ച്കാരണങ്ങളൊന്നും വേണ്ട.സദ്ദാംഹുസൈനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചും, അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചും ഹര്‍ത്താല്‍ നടത്തിയ നാടാണ് കേരളം .കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പൂര്‍ണ്ണമായാല്‍900കോടിരൂപയുടെനഷ്ടമാണ്സംസ്ഥാനത്തിന്ഉണ്ടാകുന്നതെന്നാണ് കണക്കാക്കിയിട്ടുള്ളത് .കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മുന്നൂറോളം ഹര്‍ത്താലുകളാണ് ഉണ്ടായത് അപ്പോള്‍ ഇതുമൂലം എത്ര കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത് എന്ന്‍ മനസിലാക്കാമല്ലോ.രാഷ്ട്രീയവും,സാമ്പത്തികവും,സാമൂഹികവുമായ പ്രശ്നങ്ങളാണ് പലപ്പോഴും ഹര്‍ത്താലിന് കാരണമാകുന്നത് എന്നാല്‍ ഏതൊക്കെ വിഷയത്തെച്ചൊല്ലിയാണോ ഇതുവരെ കേരളത്തില്‍ ഹര്‍ത്താല്‍ നടന്നിട്ടുള്ളത് ആ പ്രശ്നങ്ങള്‍ ഹര്‍ത്താലിന് ശേഷവും നിലനില്‍ക്കുന്നു എന്നതാണ് സത്യം .ഹര്‍ത്താല്‍ കൊണ്ട് കേരളത്തില്‍ ഇതുവരെ ഒരു പ്രശ്നങ്ങവും പരിഹരിക്കപ്പെട്ടതായി കാണാന്‍കഴിയില്ല.രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതിഷേധിച്ചാണ് ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടക്കുന്നത് എന്നാല്‍  രാഷ്ട്രീയ കൊലപാതകങ്ങള്‍കൂടുന്നതല്ലാതെ ഹര്‍ത്താല്‍കൊണ്ട്എന്ത്പ്രയോജനമുണ്ടായി? .റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച്കോട്ടയത്ത് ഹര്‍ത്താല്‍ നടന്നു റബ്ബര്‍ വില വീണ്ടും കുത്തനെ ഇടിഞ്ഞതല്ലാതെ എന്തു നേട്ടമാണ് ഉണ്ടായത്? അടുത്തകാലത്തായി പഞ്ചായത്ത് തലം, താലൂക്ക് തലം ,ജില്ലാ തലം എന്നിങ്ങനെ പ്രാദേശികമായി ഹര്‍ത്താല്‍ നടത്തുന്ന പ്രവണതകൂടിവരികയാണ്ഏത് തലത്തിലായാലും ഹര്‍ത്താല്‍ കൊണ്ട് കോട്ടങ്ങളല്ലാതെ നേട്ടങ്ങള്‍ ഒന്നും ഇല്ലെന്ന് ഇതുവരെയുള്ള അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു കേരളത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെഹര്‍ത്താലുകള്‍ആഘോഷിക്കപ്പെടുന്നത് എന്നത് ഗഹനമായി ചിന്തിക്കേണ്ട വിഷയമാണ്. രാഷ്ട്രീയാതിപ്രസരം കൊണ്ട് മലീമസമായ കേരള സാഹചര്യത്തില്‍ ആശയത്തെ ആശയങ്ങള്‍കൊണ്ട് എതിര്‍ക്കാന്‍ കഴിയാതാവുമ്പോഴുമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആക്രമണങ്ങളേയും ,ഹര്‍ത്താല്‍പോലുള്ള സമരമുറകളേയും ആശ്രയിക്കേണ്ടിവരുന്നത്. നാടിന്‍റെ വികസനത്തെ പിറകോട്ട് വലിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക പ്രവര്‍ത്തകരും ശബ്ദം ഉയര്‍ത്തുന്നുണ്ടെങ്കിലും സമരം തലക്കുപിടിച്ച കേരള സമൂഹത്തില്‍ അത് ആരും കേള്‍ക്കുന്നില്ല. ഹര്‍ത്താലുകളെ നിയന്ത്രിക്കാനുള്ള ബില്ല്കേരളനിയമസഭയില്‍ കൊണ്ടുവന്നുവെങ്കിലും അത് പാസാക്കിയെടുക്കാനുള്ള ഒരു ശ്രമം പോലും നടന്നില്ല എന്നത് കേരളത്തെ സംബന്ധിച്ചടത്തോളം വലിയ ഒരു ദുരന്തമായി മാത്രമേ കാണാന്‍ കഴിയൂ. ഏതൊരു സമരത്തേയുംപരാജയപ്പെടുത്തുന്നതും വിജയിപ്പിക്കുന്നതും അടിസ്ഥാനപരമായി ജനങ്ങളുടെ നിലപാടാണ് .കേരളത്തില്‍ ആര് ഹര്‍ത്താല്‍ നടത്തിയാലും അത് വിജയിയിക്കാന്‍ കാരണം മലയാളിയുടെ മനസ്സ്
രാഷ്ട്രീയഭേദമന്യേ ബന്ദിന്അനുകൂലമാണ്എന്നതുകൊണ്ടാണ്.അവധി ദിനം ആഘോഷിക്കാനുള്ള മലയാളിയുടെ മാനസികാവസ്ഥ ഹര്‍ത്താലുകള്‍ക്ക് കേരളത്തില്‍ പൊതു അവധിയുടെ പരിവേഷമാണ് നല്‍കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ ചെലവാകുന്ന മദ്യത്തിന്‍റെയും മാംസത്തിന്‍റെയും അളവുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി മലയാളി ഹര്‍ത്താലിനെ എങ്ങനെ സ്വീകരിക്കുന്നു എന്ന്‍ വ്യക്തമാകും അതുകൊണ്ടുതന്നെ ഹര്‍ത്താലിനെതിരെയുള്ള നീക്കങ്ങള്‍ ഇവിടെ ദുര്‍ബ്ബലമാവുകയുംചെയ്യുന്നു.സാക്ഷരതകൊണ്ടും മറ്റ്‌ ഭൌതീക സാഹചര്യങ്ങള്‍കൊണ്ടും കേരളത്തേക്കാള്‍ ഏറെ പിന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ബഹുരാഷ്ട്ര കമ്പനികളും ,പൊതുമേഖല സ്ഥാപനങ്ങളും നിക്ഷേപങ്ങള്‍ നടത്തുകയും സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ കേരളത്തോടുമാത്രം ഇവര്‍ പുറംതിരിഞ്ഞ്നില്‍ക്കുന്നത്എന്തുകൊണ്ടാണെന്ന് ഈ ഒരു സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍ .മാനവവിഭവശേഷി തടസ്സം കൂടാതെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ മാത്രമേ ഏതൊരു സംരംഭവും ലാഭകരമാവുകയുള്ളൂ .അനാവശ്യ കാരണങ്ങളാല്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടാല്‍ അത് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുക വന്‍കിട സ്ഥാപനങ്ങളൊന്നും ഇത്തരം നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറാവുകയില്ല .കേരളത്തില്‍ ഫാക്ടറികളോ അതുപോലുള്ളസംരംഭങ്ങളോ തുടങ്ങിയാല്‍ അത് ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇവിടെ നിക്ഷേപം നടത്താന്‍ പലരും മടിക്കുന്നത്. ഹര്‍ത്താലുകളും അനാവശ്യ സമരങ്ങളും കേരളത്തിനു ചാര്‍ത്തിക്കൊടുത്തദുഷ്പ്പേര്മാറ്റിയെടുത്താല്‍ മാത്രമേ ഇവിടെ പുതിയ പുതിയ തൊഴില്‍ മേഖലകള്‍ തുറക്കപ്പെടുകയും അതുവഴി പുതിയൊരുവികസനപന്ഥാവ്വെട്ടിത്തുറക്കപ്പെടുകയും ചെയ്യുകയുള്ളൂ. ഹര്‍ത്താല്‍ വിമുക്ത കേരളംഎന്നലക്‌ഷ്യംസാക്ഷാല്‍ക്കരിക്കാനുള്ള ബോധവല്‍ക്കരണമാണ് കാലഘട്ടത്തിന്‍റെ ആവശ്യം. ഇതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണം

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications