Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഇരുൾ വഴിയിലെ കരിനാഗങ്ങൾ

രാജൻ കിണറ്റിങ്കര

നിനച്ചിരിക്കാത്ത
ആ സന്ധ്യയിൽ
നിഴൽ പോലും
കൂട്ടിനില്ലാത്ത
നിസ്സാഹായതയുടെ
ഇരുൾമറയിൽ
തേങ്ങലിന്റെ
നേർത്ത അല പോലും
ബാക്കി വെക്കാതെ
ഒരൊറ്റ മുറിയിൽ
ജീവന്റെ അവസാന
തുടിപ്പും വിട പറയുമ്പോൾ
തളരുന്ന മനസ്സിന്റെ
കീഴടങ്ങാത്ത
ചെറുത്തുനിൽപ്പ്..........

അകലെ ഒരോ ലപ്പറമ്പിൽ
തളർന്ന ഒരമ്മയുടെ
വിയർപ്പ് കിനിയുന്ന
വെയിലേറ്റ കണ്ണീരിന്റെ
വരണ്ട ചാലുകളിൽ
തോൽക്കാൻ
മനസ്സില്ലാത്ത
ഒരു പുത്രിയുടെ
കണ്ണുകളിലെ കനൽ
പ്രതീക്ഷകളുമായി.......

ചിരാതുകൾ
തെളിയാത്ത വീടിന്റെ
ഒറ്റമുറിക്കോണിലും
ഇരുട്ട് കട്ടപിടിച്ച
രാത്രികളിലെ
ഏകാന്തയാത്രകളിലും
അവർ വരുന്നു,
കരിനാഗങ്ങളായി
വിടരുന്ന സ്വപ്നങ്ങളുടെ
തളിർ മൊട്ടുകളിൽ
വിഷം തീണ്ടാൻ.......

ഒടുവിൽ
പൊഴിഞ്ഞു വീണ
കണ്ണീരിന്റെ
വീതം പറ്റാൻ
പുറമ്പോക്കിൽ
കൊടി വെച്ച കാറുകളുടെ
നീണ്ട നിര
നിരർത്ഥകമായ
ആശ്വാസങ്ങളുടെ,
വാഗ്ദാനങ്ങളുടെ
പെരുമഴകൾ.......

വേർപാടിന്റെ
ഹൃദയമാപിനിയിൽ
ഒരിക്കലും അണയാത്ത
ചുടു തേങ്ങലുമായി
ഏകയായി ഒരമ്മ
അപ്പോഴും അകത്ത്
തളർന്നിരിക്കുന്നു

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications