Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഛോട്ടാ രാജന്‍ കീഴടങ്ങിയതാണെന്ന് അഭ്യൂഹം

മുംബൈ:  ഹാജി മസ്താനും , വരദരാജ മുതലിയാരും ,കരിം ലാലയും ,യൂസഫ്‌ പട്ടേലും മുംബൈ അധോലോകം നിയന്ത്രിച്ചിരുന്ന കാലത്ത് അധോലോകനായകന്മാര്‍ തമ്മില്‍ ബഹുമാനമുണ്ടായിരുന്നു . ഒരാള്‍ മറ്റൊരാള്‍ക്കെതിരെ തോക്കെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല . ഒരാളുടെ ബിസിനസ്സിലോ  ,സ്വധീന മേഖലയിലോ മറ്റൊരാള്‍ ഇടപെട്ടാല്‍ മുന്നറിയിപ്പ് നല്‍കി അവരെ പിന്‍വലിപ്പിക്കുക  ചെയ്തിരുന്നത് . കൊലപ്പെടുത്തിയിരുന്നില്ല .അന്ന് നാടന്‍ തോക്കുകളും , കത്തികളുമായിരുന്നു അധോലോക ഗുണ്ടകളുടെ ആയുധങ്ങള്‍ . കാലം മാറിയതോടെ അധോലോക ചരിത്രവും മാറി . എണ്‍പതുകളോടെ  മുംബൈ അധോലോകം ദാവൂദി ബ്രഹിമിന്‍റെ നിയന്ത്രണത്തിലായി . യന്ത്ര തോക്കുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് ശത്രുക്കളെ അവസാനിപ്പിക്കുന്ന രീതി മുംബൈ അധോലോകത്തില്‍ പതിവായി . സ്വര്‍ണ്ണം , മയക്ക് മരുന്ന്, കള്ളക്കടത്തിലൂടെയും , വന്‍ ബിസിനസ്സുകാരെയും , സിനിമ നിര്‍മ്മാതാക്കളെയും ഭീഷണിപ്പെടുത്തിയും കോടികള്‍ സമ്പാദിച്ച  ദാവൂദ് രാഷ്ട്രീയക്കാരുമായും , പോലീസ് ഉന്നതരുമായും ബന്ധം സ്ഥാപിച്ചു . ദാവൂദിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ പോലീസിനു ഭയമായിരുന്നു . ദാവൂദ് അധോലോക സാമ്രാജ്യം കെട്ടിപ്പെടുക്കുമ്പോള്‍ തന്നെ  ശത്രുക്കളും ഉണ്ടായി . തന്‍റെ പാളയത്തില്‍ ഉണ്ടായിരുന്ന പലരും ദാവൂദിനെ വിട്ടു സ്വന്തം സാമ്രാജ്യം സ്ഥാപിക്കാന്‍ തുടങ്ങി . ബഡാ രാജന്‍ (രാജന്‍ നായര്‍) ചോട്ടാ  രാജന്‍ ,രവി പൂജാരി , രാമ നായിക്ക് ,ഗുരു സത്തം, കുമാര്‍ പിള്ള, ശരത് ഷെട്ടി  അരുണ്‍ ഗവ്ളി  തുടങ്ങിയവരൊക്കെ സ്വന്തം സാമ്രാജ്യം ഉണ്ടാക്കാന്‍ ഒരുങ്ങി പുറപ്പെട്ടവരാണ് . ഇതില്‍ പലരും എതിര്‍ ചേരിയുടെ തോക്കിനിരയാവുകയോ അറസ്റ്റിലായി ജയിലില്‍ കഴിയുകയോ ആണ്. വിശ്വാസത്തിന്‍റെ പേരിലാണ് ഒരാളെ അധോക നായകന്മാര്‍  തങ്ങളുടെ  അനുയായിയാക്കുന്നത്.  വിശ്വസ വഞ്ചന കാണിച്ചാല്‍ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല . ഇത് അധോലോക നിയമമാണ് .എത്ര സ്നേഹിതനയാലും  വകവരുത്തിയിരിക്കും . ഉന്നം പിഴക്കാതെ വെടിവെക്കാന്‍ കഴിവുള്ളയാള്‍ക്ക്  അധോലോകം നല്ല പ്രതിഫലമാണ് നല്‍കുന്നത്  . ഒരാളെ വധിച്ച്  കഴിവ് തെളിയിക്കുന്നതോടെയാണ്   ഒരാള്‍ ള്‍ക്ക് സംഘത്തിലെ അംഗമായി അംഗീകരിക്കപ്പെടുന്നത് .പോലീസ് കോണ്‍സ്റ്റബിളിന്റെ മകനായി ജനിച്ചു  ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനലായി മാറിയ  ദാവൂദ്  ഇബ്രാഹിം തനിക്കെതിരെ തിരിഞ്ഞ ഓരോരുത്തരെയും വകവരുത്തിക്കൊണ്ടിരിക്കെ മറുവശത്ത്  മറ്റൊരു സംഘം ശക്തിയാര്‍ജ്ജിച്ചു വരികയായിരുന്നു .  വിട്ടുപിരിഞ്ഞു പോയവരെയെല്ലാം ദാവൂദ് കൊന്നൊടുക്കികൊണ്ടിരിക്കെ  ചോട്ടാ രാജന്‍ ദാവൂദിന്‍റെ വിശ്വസ്തനായി മാറി . ദാവൂദിന്‍റെ മറ്റൊരു വിശ്വസ്തന്‍ ചോട്ടാ ഷക്കീല്‍ ആണ് . 1991ലെ മുംബൈ സ്ഫോടന പരമ്പര നടന്നതോടെയാണ് ചോട്ടാ രാജന്‍ ദാവൂദുമായി തെറ്റുന്നത് . ചോട്ടാ രാജന്‍ തെറ്റിപ്പിരിയുകയും , ചേരിപ്പോര് രൂക്ഷമാവുകയും ചെയ്തതോടെ  സമ്മര്‍ദ്ദത്തിലായ ദാവൂദ് ഇന്ത്യ വിട്ടു ദുബായിയിലേക്ക് പോയി . ദാവൂദ് ഇന്ത്യ വിട്ടതോടെ മുംബൈ അധോലോകം ചോട്ടാ രാജാന്‍റെ നിയന്ത്രണത്തിലായി . ദാവൂദും  ചോട്ടാ രാജനും വഴിപിരിഞ്ഞത് മുംബൈ അധോലോകത്തിലെ  രക്തച്ചൊരിച്ചിലിന്‍റെ നാളുകളായിരുന്നു . ഇരുഭാഗത്തുമുള്ള ഒരുപാട് അധോലോക പ്രവര്‍ത്തകരും  ഇരുവരുമായി ബന്ധമുള്ള ബിസിനസ്സുകാരും  മുംബൈ തെരുവുകളില്‍ പട്ടാപ്പകല്‍  തോക്കുകള്‍ക്കിരയായി. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ രാജനും ഇന്ത്യ വിടേണ്ടിവന്നു . ചോട്ടാ രാജന്‍ പോയതോടെ  അധോലോകം  ചോട്ടാ ഷക്കീലിന്‍റെ നിയന്ത്രണത്തിലായി . ദാവൂദിന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഷക്കീല്‍ 2000 സെപ്തംബറില്‍ രാജനെ വകവരുത്താന്‍ പദ്ധതി തയ്യാറാക്കി . ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ വെച്ച് ദാവൂദിനു  വേണ്ടി ഷക്കീല്‍ തയ്യാറാക്കിയ  പദ്ധതി പ്രകാരം രാജനെ വെടി വെച്ചുവെങ്കിലും  വയറ്റത്ത്  രണ്ടു വെടിയേറ്റരാജന്‍ ഒരുവിധത്തില്‍ രക്ഷപ്പെടുകയായിരുന്നു . പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇറാനിലേക്കും പിന്നീട് അവിടെ നിന്ന് ആസ്ത്രേലിയയിലേക്കും കടക്കുകയായിരുന്നു . പാക്കിസ്ഥാനില്‍ കഴിയുന്ന ദാവൂദും  ആസ്ത്രേലിയയില്‍ കഴിയുന്ന ചോട്ടാ രാജനും പരസ്പരം അവസാനിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കെയാണ്  ചോട്ടാ രാജന്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് പിടിയിലാകുന്നത് .  ദാവൂദ് സംഘം തന്നെ ഏതു നിമിഷവും വധിക്കുമെന്ന ആശങ്കയില്‍  കഴിയുന്ന  ചോട്ടാ രാജന്‍ കീഴടങ്ങിയതാണെന്ന അഭ്യൂഹങ്ങളും ഉണ്ട് . വിദേശ വാസം മടുത്ത രാജന്  കടുത്ത വൃക്ക രോഗം ബാധിച്ചിട്ടുണ്ടെന്നും  ഈ അവസ്ഥയില്‍ തനിച്ച് ദാവൂദിനെതിരെ  പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍  പിടികൊടുത്ത്  ജയില്‍ സുരക്ഷിതമായി കഴിയാമെന്ന ആഗ്രഹത്തില്‍ കീഴടങ്ങിയതാണെന്ന വാര്‍ത്തയും  പ്രചരിക്കുന്നുണ്ട്.

കൊലപാതകങ്ങള്‍ അടക്കം അറുപത്തിയെട്ടോളം കേസ്സുകളാണ്  രാജനെതിരെ ഇന്ത്യയില്‍ നിലവിലുള്ളത് . ഇതില്‍ പത്രപ്രവര്‍ത്തകനായ ജെ ഡെ യെ വധിച്ച കേസും ഉള്‍പ്പെടും. രാജനെ ഈ ആഴ്ച തന്നെ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അതിനായി ഉന്നത തല സംഘം ഇന്തോനേഷ്യയിലേക്ക്  പോകുമെന്നാണ് പറയപ്പെടുന്നത്. രാജനെ ചോദ്യം ചെയ്‌താല്‍ ദാവൂദിനേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്  അന്വേഷണ സംഘം .

കുറെ വര്‍ഷങ്ങളായി ദാവൂദും ,ചോട്ടാ രാജനും വിദേശ രാജ്യങ്ങളില്‍ ഇരുന്നു മുംബൈ അധോലോകത്തെ നിയന്ത്രിച്ചിരുന്നുവെങ്കിലും  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുംബൈ അധോലോകത്തിന്‍റെ ശക്തി ക്ഷയിച്ച അവസ്ഥയിലാണ് . നിരവധി അധോലോകപ്രവര്‍ത്തകരെ  പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചതും മുംബൈ അധോലോകം തളരാന്‍ ഇടയാക്കി 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications