Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സി ഫോര്‍ ക്യാറ്റ്

ബി മുരളി

അടുക്കള ഫിക്സേഷന്‍

ഭാര്യയും ഭര്‍ത്താവും (അഥവ ഭര്‍ത്താവും ഭാര്യയും) ഉന്നതരായ ഉദ്യോഗസ്ഥരാണ് ഇരുവരും അവരവരുടെ കേന്ദ്രങ്ങളില്‍ മേധാവികള്‍ ,തലകള്‍ .പക്ഷെ അതൊക്കെയങ്ങ് ആപ്പീസില്‍ .വീട്ടില്‍ ഇരുവരും ഭാര്യയും ഭര്‍ത്താവും അഥവാ ഭര്‍ത്താവും ഭാര്യയുമാണല്ലോ

അപ്രകാരമുള്ള പദവികളില്‍ ഭര്‍ത്താവ് രാവിലെ കാലും നീട്ടിയിരുന്ന്‍ പത്രം വായിക്കുകയായിരുന്നു ഭാര്യ ഉണ്ടാക്കി കൊണ്ടുവന്ന ചായ പകുതി കുടിച്ച മട്ടില്‍ കൊച്ചു മേശമേല്‍ ഇരിപ്പുണ്ട് .ബാക്കി കുടിക്കണമെങ്കില്‍ കൈ നീട്ടി കപ്പ് എടുക്കണം എന്നുള്ളതായിരുന്നു ഭര്‍ത്താവിന്‍റെ പ്രശ്നം .അതിനാല്‍ ചായ മേശപ്പുറത്തു തന്നെ ഇരിക്കുന്നു..എപ്പോഴെങ്കിലും അദ്ദേഹം അത് എടുത്ത് കുടിച്ചേക്കാം .അല്‍പ്പം തണുത്തതായാലും എപ്പോള്‍ കൈ നീട്ടി കപ്പെടുക്കണം എന്ന തീഅല്ലെങ്കില്‍ രുമാനമെടുക്കുന്നതാണ് കാതലായ പ്രശ്നം.

വേലക്കാരി /വേലക്കാരന്‍ എന്ന ക്ലാസ്സിനു പൊതുവേ ഉത്തരവാദിത്ത ബോധം കുറയും.ആ വംശത്തില്‍പ്പെട്ടഈ വീട്ടിലെ വേലക്കാരി മുങ്ങിക്കളഞ്ഞിരിക്കുകയാണ് .അവള്‍ പൊങ്ങ ണമെങ്കില്‍ ഇനി അവള്‍ തന്നെ തീരുമാനിക്കണം.ഉന്നത ഉദ്യോഗസ്ഥയായ ഭാര്യ അടുക്കളയില്‍ അരയും തലയും മുറുക്കുന്നു.ഒരു തീരുമാനമായിട്ടുവേണം രണ്ടുപേര്‍ക്കും ഇറങ്ങാന്‍ .പിന്നെ അപ്പീസില്‍ അരയും തലയും......
ഭാര്ത്താവ് ചായ കൈ നീട്ടി എടുക്കണോ എന്ന് തീരുമാനിക്കാന്‍ ഒരുമ്പെടവേഅടുക്കളയില്‍ പ്രഷര്‍ കുക്കര്‍ മൂന്നുവട്ടം കൂവി.
അപ്പോഴാണ് അത് സംഭവിച്ചത്
ഒരു നാടന്‍ പൂച്ച -അപരിചിതന്‍ -വീട്ടിന്‍റെ പടിക്കല്‍ വന്നിട്ട് അകത്തേക്ക് നോക്കുന്നു.അനഭിമതനായ മൃഗമാണ്‌ .ഓടിച്ചു വിട്ടേ മതിയാകൂ .ഭര്‍ത്താവിനു അതിനെ ഒച്ചയുണ്ടാക്കി പായിക്കവുന്നതാണ് അല്ലെങ്കില്‍ തലേന്നത്തെ പത്രം മടക്കി ആയുധമാക്കി ഒരു ഏറു വച്ചു കൊടുക്കാവുന്നതാണ്
പക്ഷെ സംഭവിച്ചതിതാണ് അദ്ദേഹം അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു :ഡേയ് ദേഇവിടെ ഒരു പൂച്ച വന്നു നില്‍ക്കുന്നു .സ്റ്റീം എഞ്ചിന്‍റെ രാഗത്തില്‍ അടുക്കളയില്‍ നിന്ന്‍ മറുപടി വന്നു :ഒരു കസേരയിട്ട് ഇരിക്കാന്‍ പറ .ഞാനിത്തിരി തിരക്കിലാണ്.

നഗ്ന മാര്‍ജ്ജാരന്‍

വീട്ടിലെ പൂച്ചയും വീട്ടിലെ കുട്ടിയും അടുത്ത കൂട്ടുകാരാണ് ,ഭക്ഷണം വിനോദം,വിശ്രമം നിദ്ര,എന്നീ പ്രക്രിയകളൊക്കെ ഒന്നിച്ചാണ് ചെയ്യുന്നത്.അതിനിടയില്‍ ചില സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും.
നിലം വൃത്തികേടാകാതിരിക്കാന്‍ കുട്ടിയെ ഒരു ഡയപ്പര്‍ ധരിപ്പിച്ചിരുന്നു.കൂടാതെ പഞ്ഞി പോലത്തെ നീണ്ട ഒരു ഉടുപ്പും.അത് കുട്ടിയെ അല്‍പ്പം അസ്വസ്ഥമാക്കിയിട്ടുണ്ടായിരുന്നു.
അതിനാല്‍ സംഭാഷണത്തിന്‍റെ വിഷയം ഇങ്ങനെയായി.
കുട്ടി പൂച്ചയോട് ഇങ്ങനെ ചോദിച്ചു.ഞങ്ങള്‍ ഉടുപ്പും മറ്റും ധരിക്കണം നിങ്ങള്‍ പൂച്ചകള്‍ക്ക് അത് വേണ്ട താനും.അതെന്താ അങ്ങനെ ?അതിന്‍റെനൈതികത എന്താണ്?ഞാന്‍ പ്രതിഷേധിക്കുന്നു.
പൂച്ച കുട്ടിയോട് പറഞ്ഞു:ചൂടാവാതെ .നഗ്നരാകുമ്പോള്‍ നിങ്ങളുടെയാത്ര വൃത്ത്തികേടില്ല ഞങ്ങളെ കാണാന്‍ .അതാണ്‌ കാര്യം.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications