സ്തനാർബുദ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പുതിയ ഔഷധം വികസിപ്പിച്ചെടുത്തു. ടെക്സാസ് സൗത്ത് വെസ്റ്റേൻ സർവ്വകലാശാലയിലെ ഇന്ത്യൻ, അമേരിക്കൻ ശാസത്രജ്ഞർ സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് പുതിയ ഔഷധ തന്മാത്ര കണ്ടു പിടിച്ചത്. നിലവിലുള്ള ചികിത്സാരീതിയോട് പ്രതിരോധം കാണിക്കുന്ന അർബുദം ചികിൽസിക്കാൻ പുതിയ മരുന്നു കൊണ്ട് കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. എൺപത് ശതമാനം സ്തനാർബുദവും ഈസ് ട്രോജൻ റെസപ്റ്റർ ഇരട്ടിക്കുന്നതു വഴിയാണ് ഉണ്ടാകുന്നത്.