Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Fashion

 

 

.

 

 

Designer Umair Zafar loves designing clothes and garments. He also loves each and every collection or line to be associated with a social cause. From chikankari karigars in Lucknow, to artisans in Kashmir, Umair Zafar has always supported a social cause every year. This year, he has taken up the cause of acid-attack survivors.

Though he originally hails from Lucknow, Mumbai is his second home. And Zafar has decided to showcase his 2016 collection supporting the cause of acid-attack survivors.

മുംബൈ:  സാരി ധരിക്കാന്‍  ഏറെ ഇഷ്ടപ്പെടുന്ന  ബോളിവുഡ് താരം വിദ്യാബാലന് പ്രമുഖ  സില്‍ക്ക് സാരി ബ്രാന്‍ഡ്‌ അവരുടെ പരസ്യത്തിനായി പതിമൂന്നു കോടി രൂപ വാഗ്ദാനം ചെയ്തു . ഒരുവര്‍ഷത്തെ കരാറിനാണ് ഈ പ്രതിഫലം വാഗ്ദാനം ചെയ്തത് . വിദ്യാബാലന്‍റെ സാരിയോടുള്ള അഭിനിവേശം ഏറെ പ്രശസ്തമാണ് . ഒരു സ്ത്രീയായാല്‍ ഒരു കാഞ്ചിപുരം സാരിയോ ബനാറസി സാരിയോ വേണമെന്നാണ് വിദ്യയുടെ അഭിപ്രായം .ആകര്‍ഷകമായി സാരി ഉടുക്കാനുള്ള വിദ്യാബാലന്‍റെ  കഴിവ് ബോളിവുഡില്‍ ചര്‍ച്ച വിഷയമാണ് . പാര്‍ട്ടികളിലും പൊതുപരിപാടികളിലും  സാരി ധരിച്ചാണ് വിദ്യാബാലന്‍ പൊതുവേ പ്രത്യക്ഷപ്പെടാറ് .

വാഷിങ്ങ്ടന്‍ :  ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മോഡലായി  ബ്രസീലിയന്‍ സുന്ദരി ഗിസേല്‍ ബുണ്ടെച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു .  ഒമ്പതാം വര്‍ഷവും തുടര്‍ച്ചയായാണ് ഗിസേല്‍  ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മോഡലായി ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുക്കുന്നത് ..മുപ്പത്തിയഞ്ചുകാരിയായ ഗിസേല്‍ റാമ്പില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും  ഈ വര്‍ഷം സമ്പാദിച്ചത് 44 മില്യണ്‍ ഡോളറാണ്.

പുതിയ ഫാഷന്‍ തലസ്ഥാനമായി പാരീസ് തെരഞ്ഞെടുക്കപ്പെട്ടു . ഗ്ലോബല്‍ ലാന്‍ഗ്വാജ് മോണിട്ടര്‍  നടത്തിയ പതിനൊന്നാമത് വാര്‍ഷിക സര്‍വ്വേയിലാണ് പാരീസിനെ ലോക ഫാഷന്‍ തലസ്ഥാനമായി തെരഞ്ഞെടുത്തത്. 56 ഫാഷന്‍ നഗരങ്ങളെ സര്‍വ്വേക്ക് വിധേയമാക്കിയതില്‍ ഫ്രാന്‍സിന്‍റെ തലസ്ഥാനമായ  പരീസാണ് ഒന്നാമതെത്തിയത്. ന്യൂയോര്‍ക്കിനേയും ലണ്ടനെയും പിന്തള്ളിയാണ് പാരീസ് ഫാഷന്‍ തലസ്ഥാനം എന്ന സ്ഥാനം നേടിയത്. നാലാം സ്ഥാനത്ത് ലോസ് അഞ്ചലസ് ആണ് .റോം , മിലന്‍,ബാര്‍സിലോണ, ബെര്‍ലിന്‍, മാഡ്രിഡ്‌, ടോക്യോ എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ നേടിയ നഗരങ്ങള്‍ . മുംബയ് നഗരത്തിന്38)oസ്ഥാനമാണ് ലഭിച്ചത്.

മുംബൈ :ഇന്ത്യ  അന്താരാഷ്ട്ര ജ്വല്ലറി വീക്ക്  ഫാഷന്‍ ഷോയില്‍ ഇന്ത്യന്‍ ടെന്നീസ് തരാം സാനിയ മിര്‍സ തിളങ്ങി . ഫാഷന്‍ഷോയിലെ  ശ്രദ്ധാകേന്ദ്രമായിരുന്നു  സാനിയ . മോണി അഗര്‍വാള്‍ രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍ അണിഞ്ഞാണ്  സാനിയ മിര്‍സ റാമ്പില്‍ എത്തിയത് .  ഇന്ത്യ ഇന്റര്‍ നാഷണല്‍  ജ്വല്ലറി ഫാഷന്‍ വീക്കിന്‍റെ ആറാമത് എഡീഷനാണ് മുംബയില്‍ നടന്നത് . ആഭരണങ്ങളുടെ  ഇന്ത്യയിലെ ഏറ്റവും പുതിയ ഡിസൈനുകളാണ് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചത് . ലോകപ്രശസ്ത മോഡലുകള്‍  പ്രമുഖ ഡിസൈനര്‍മാരുടെ  ഡിസൈനുകള്‍ അണിഞ്ഞ് റാമ്പില്‍ ചുവടുവെച്ചു 

അഹമദാബാദ് : ഷിഫോണ്‍ വസ്ത്രങ്ങള്‍ അടക്കിവാഴുന്ന  ഫാഷന്‍ വ്യവസായ മേഖലയില്‍  ഖാദിയുടെ മഹത്വം വിളിച്ചോതി ഒരു ഫാഷന്‍ ഷോ. ഫാഷന്‍ ഡിസൈന്‍  കൗണ്‍സില്‍ ഓഫ് ഇന്ത്യയും  ഗുജറാത്ത് സര്ക്കാരിന്‍റെ  ഖാദി ഗ്രമോദ്യോഗ  വകുപ്പും ചേര്‍ന്ന്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ്പ ട്ടേല്‍  നാഷണല്‍ മെമ്മോറിയലിലാണ്  ഫാഷന്‍ ഷോ സംഘടിപ്പിച്ചത് . പ്രമുഖ ഡിസൈനര്‍മാരായ  അനാമിക ഖന്ന , രാജേഷ് പ്രതാപ്‌ സിംഗ്,രോഹിത് ബാല്‍  എന്നിവരുടെ ഡിസൈനുകളായിരുന്നു പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം. ഡിസൈനുകള്‍ ഉണ്ടാക്കാന്‍ പറ്റാത്തവിധം പരുക്കനാണ് ഖാദി എന്ന ധാരണ തിരുത്തി  പ്രതാപ്‌ സിംഗ് രൂപ കല്‍പ്പന ചെയ്ത  ക്രോപ്പ്ട് ജാക്കറ്റ്.

മ്യാമി: ലോകസുന്ദരിപ്പട്ടം  മിസ്‌ കൊളംബിയ  പൌലീന വേഗക്ക് .എണ്‍പത്തിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് പൌലീന  വേഗ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയത് .ഇരുപത്തിരണ്ടുകാരിയായ വേഗ ബിസിനസ്  അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥിനിയാണ്  .  മിസ്‌ യു എസ് എ  നിയ ഷാന്‍സെസ് ,മിസ്‌ ഉക്രൈന്‍  ഡയാന ഹാര്‍ക്കുഷ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി .മിസ്‌ ജമൈക കാസി ഫെന്നല്‍, മിസ്‌ നെതര്‍ലന്‍ഡ്‌സ്‌  യാസ്മിന്‍ വെര്‍ഹ്ജെന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തെത്തി . മിസ്‌ ഇന്ത്യ ന്യോനിത ലോധിനു ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല .

വാഷിങ്ങ്ടന്‍ :മിസ്‌ വേള്‍ഡ് സൗന്ദര്യമത്സരത്തില്‍ ഇനി ബിക്കിനിക്ക് വിലക്കേര്‍പ്പെടുത്തും.മത്സരാര്‍ത്ഥികള്‍ക്ക് ഇനി  നീന്തല്‍ വസ്ത്രങ്ങള്‍ (swim suit) അണിഞ്ഞ് വേദിയില്‍വരാന്‍ കഴിയില്ലെന്ന് മിസ്‌ വേള്‍ഡ് അമേരിക്ക/ മിസ്‌ യുനൈറ്റഡ് സ്റേറ്റ്സ് ഓര്‍ഗനൈസേഷന്‍  നാഷണല്‍ ഡയരക്ടര്‍ ക്രിസ് വില്‍മാര്‍ പറഞ്ഞു .

ബാംഗ്ലൂര്‍ :കാക്കി യൂണിഫോമും  ബ്രൌണ്‍ ഷൂവുമണിഞ്ഞ  എന്‍ സി സി  കാഡറ്റില്‍ നിന്ന്‍  സൌന്ദര്യ പട്ടത്തിലേക്ക് ആശാ ഭട്ട് എന്ന ഇരുപത്തിരണ്ടുകാരി  പെണ്‍കുട്ടി  എത്തുമ്പോള്‍   ആത്മവിശ്വാസം  ജീവിത വിജയം നേടുന്നതില്‍  എത്ര പങ്ക് വഹിക്കുന്നു  എന്നതാണ് വ്യക്തമാകുന്നത്.

ബാംഗ്ലൂര്‍:  സാരിയുടുത്ത് അരങ്ങില്‍ എത്തിയപ്പോള്‍ ലോക ടെന്നീസ് താരം വീനസ് വില്യംസ് തിളങ്ങി. പതിവായി സ്വന്തം ബ്രാന്റ് ഇലവന്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന വീനസ് സാരിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍  കാണികള്‍ക്ക് അത് വേറിട്ടൊരു അനുഭവമായി. ചാമ്പ്യന്‍സ് ടെന്നീസ് ലീഗില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍ എത്തിയ വീനസ് ഒരു ചടങ്ങിലാണ് സാരിയില്‍ പ്രത്യക്ഷപ്പെട്ടത്. റിതുകുമാര്‍ ഡിസൈന്‍ ചെയ്ത സ്വര്‍ണ്ണക്കരയുള്ള മഞ്ഞ ജോര്‍ജെറ്റ് സാരിയും ചുവന്ന ബ്ലൌസും ധരിച്ച് റാമ്പില്‍ എത്തിയ വീനസ് ഒരു ബോളിവുഡ് പാട്ടിനൊത്ത് ചുവടുവെക്കുകയും ചെയ്തു. ചുവന്ന ബ്ലൌസ് തുന്നല്‍പ്പണികള്‍ ഉള്ള സാരിയുടെ ലാളിത്യം എടുത്തുകാട്ടി.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications