Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മാമ്പഴ പായസം

ഇത് മാമ്പഴക്കാലം . മൂവാണ്ടന്‍, കിളിച്ചുണ്ടന്‍,  എന്നിങ്ങനെ മധുരമൂറുന്ന ധാരാളം മാമ്പഴ ഇനങ്ങള്‍ നമുക്കുണ്ട് . വെറുതെ തിന്നാനും, പഴച്ചാറുണ്ടാക്കാനുമാണ് നാം അധികവും മാങ്ങ ഉപയോഗിക്കുന്നത് എന്നാല്‍ മാമ്പഴം ഉപയോഗിച്ച്  രുചിയൂറുന്ന ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാനും  കഴിയും അതില്‍ ഒരു പ്രധാന വിഭവമാണ്  മാമ്പഴ പായസം
 

മാമ്പഴ പായസം
ചേരുവകള്‍ 
         1   മാമ്പഴ ചാര്‍ രണ്ട് കപ്പ്‌ (നാരില്ലാതെ അരിച്ചെടുത്തത്)
          2  പാല്‍ പത്ത് കപ്പ്‌
          3  പച്ചരി ചെറുത് ( രണ്ട് വലിയ സ്പൂണ്‍)
          4  കണ്ടന്‍സ്ഡ് മില്‍ക്ക് അര ടിന്‍
            5 അണ്ടിപ്പരിപ്പ്  അരക്കപ്പ്
           6  എലക്കാപ്പൊടി അര ടീ സ്പൂണ്‍  ,

             7പഞ്ചസാര
പാകം ചെയ്യുന്ന വിധം
 പാലില്‍ നിന്ന്‍ രണ്ട് കപ്പെടുത്ത്  അത്രയും വെള്ളം ഒഴിച്ച്  അത് തിളയ്ക്കുമ്പോള്‍ അരിയിട്ട്  വേവിക്കുക ഇതില്‍ ബാക്കി പാലും കണ്ടന്‍സ്ഡ് മില്‍ക്കും ഒഴിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത്  കാല്‍ഭാഗം വറ്റുമ്പോള്‍ കശുവണ്ടിപ്പരിപ്പിട്ടു തുടരെയിളക്കുക  പകുതി വറ്റിക്കഴിഞ്ഞാല്‍ ഏലക്കാപ്പൊടി അല്‍പ്പം പാലില്‍ കലക്കി ഒഴിക്കുക  വാങ്ങി വെച്ച്  ചെറു ചൂടുള്ളപ്പോള്‍ മാങ്ങ ചാര്‍ ചേര്‍ത്ത് നന്നായി ഇളക്കുക മാമ്പഴ പായസം റെഡി ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.
 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications