Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സ്തനാർബുദ ചികിൽസക്ക് പുതിയ ഔഷധം വികസിപ്പിച്ചെടുത്തു

സ്തനാർബുദ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പുതിയ ഔഷധം വികസിപ്പിച്ചെടുത്തു. ടെക്സാസ് സൗത്ത് വെസ്റ്റേൻ സർവ്വകലാശാലയിലെ ഇന്ത്യൻ, അമേരിക്കൻ ശാസത്രജ്ഞർ സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് പുതിയ ഔഷധ തന്മാത്ര കണ്ടു പിടിച്ചത്. നിലവിലുള്ള ചികിത്സാരീതിയോട് പ്രതിരോധം കാണിക്കുന്ന അർബുദം ചികിൽസിക്കാൻ പുതിയ മരുന്നു കൊണ്ട് കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. എൺപത് ശതമാനം സ്തനാർബുദവും ഈസ് ട്രോജൻ റെസപ്റ്റർ ഇരട്ടിക്കുന്നതു വഴിയാണ് ഉണ്ടാകുന്നത്. ഈ സ്ട്രോജൻ ഘടകത്തിന് മ്യൂട്ടേഷൻ സംഭവിച്ച് ഘടന മാറുന്നതിനാൽ മരുന്നിനെ മറികടന്ന് കോശങ്ങൾ ഇരട്ടിക്കുന്നതിനാൽ രോഗം പടരുകയാണ് ചെയ്യാറ്. ഈസ്ട്രോജൻ റെസപ്റ്ററിലെ പ്രോട്ടീൻ തൻമാത്രെയെ നശിപ്പിക്കുക എന്നത് ഇതുവരെ ചികിത്സാരംഗത്ത് കീറാമുട്ടിയായിരുന്നു. ഈ പ്രതിസന്ധിയെയാണ് പുതിയ കണ്ടുപിടുത്തം തരണം ചെയ്തിരിക്കുന്നത്. ടമോക്സി ഫിൻ പോലുള്ള ഹോർമോൺ ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയാത്ത സ്തനാർബുദം ചികിത്സിക്കാൻ പുതിയ കണ്ടുപിടിത്തo സഹായിക്കുമെന്നതിനാൽ ഈ രംഗത്ത് ഇത് ഒരു നാഴിക കല്ലായിരിക്കും

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications