Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കാസറഗോഡിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറകോടിന്റെ വിനോദ സഞ്ചാര സാധ്യതകൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. പെരിയയിലെ നിർദ്ദിഷ്ട ചെറുകിട വിമാനത്താവള പദ്ധതി ക്ക് വീണ്ടും ജീവൻ വെക്കുമ്പോൾ കാസറകോടിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളക്കുകയാണ്. അനിശ്ചിതത്വത്തിലായിരുന്ന പദ്ധതി ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബജറ്റിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ മുപ്പതു കോടി രൂപ ചെലവിൽ രണ്ടു കൊല്ലത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ പറഞ്ഞു. ലോക നിലവാരത്തിലുള്ള ബേക്കൽ ബീച്ച്, ബേക്കൽ കോട്ട ,കാപ്പിൽ ബീച്ച് , നിലേശ്വരം പുഴയിലെ വീട്ടു വഞ്ചി സവാരി, അനന്ത പു രം ക്ഷേത്രം, റാണി പുരം ഹിൽ സ്റ്റേഷൻ, രണ്ടു മണിക്കൂർ യാത്ര ചെയ്താൽ എത്താൻ കഴിയുന്ന മടിക്കേരി സുഖവാസ കേന്ദ്രം എന്നിവയാണ് കാസറകോട്ടെ മുഖ്യ ആകർഷണം. ചെറുകിട വിമാനത്താവളം വന്നാൽ കാസറകോടിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് അനന്ത സാധ്യതകളാണ് ഉണ്ടാവുക. കേന്ദ്ര സർവ്വകലാശാലയും നിർദ്ദിഷ്ട സായി മൾട്ടി സ്പഷ്യാലിറ്റി ആശുപത്രിയും വികസനത്തിന്റെ നാഴികകല്ലാകുമ്പോൾ വിമാനത്താവളം ലാഭകരമായി കൊണ്ടുപോകാൻ കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications