Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ലൈവ് ബേക്കറിയുടെ ഫ്രഷ്‌നസ് - ശാശ്വത് ഗോയങ്കെ

Author: 
മനോജ്‌ വൈറ്റ് ജോണ്‍

കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കാലമായി ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ റിട്ടെയില്‍ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനമാണ്‌ സ്പെന്‍സേഴ്സ്. കഴിഞ്ഞ വര്‍ഷം കല്‍ക്കത്തയില്‍ ആറാമത്തെ ഹൈപ്പര്‍ സ്റ്റോര്‍ തുറന്നതോടെ റീട്ടെയില്‍ മേഖലയില്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് സപെന്‍സേഴ്സ്. ലൈവ് ബേക്കറിവിഭവങ്ങളുടെ നിര്‍മ്മാണത്തില്‍ ആര്‍ പി സഞ്ജീവ് ഗോയങ്കയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് അവരുടേതായ അടിസ്ഥാന ആശയങ്ങള്‍ ഉണ്ട്. ലൈവ് ബേക്കറിയുടെ ഭാവിയെക്കുറിച്ചും വിപണി വികസിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും കമ്പനി ഡയരക്ടര്‍ ശാശ്വത് ഗോയങ്ക വിശദീകരിക്കുന്നു. മനോജ്‌ ജോണുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് :

നിങ്ങളുടെ ലൈവ് ബേക്കറി ബിസിനസ്സിലേക്ക്‌ ഒന്ന്‍ വെളിച്ചം വീശാമോ?
 2010 ലാണ് റീട്ടെയില്‍ ഔട്ട്‌ലെറ്റ് വഴിയുള്ള ലൈവ് ബേക്കറി ബിസിനസ് ഞങ്ങള്‍ ആരംഭിക്കുന്നത്. അക്കാലത്ത് ലൈവ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരുന്നു. റെഡിമേഡ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വിപണിയില്‍ ഉണ്ടായിരുന്നത്. “ഫ്രഷ്‌” ബ്രഡ് ലഭിക്കാനുണ്ടായിരുന്നില്ല. ഫ്രഷ്‌ ബേക്കട് വിഭവങ്ങള്‍ക്ക് ഒരു വിപണി ഉണ്ടാക്കേണ്ടത്  ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഇതാണ് സ്പെന്‍സേഴ്സ് പാട്ടിസ്സെറീ എന്ന പേരില്‍ ലൈവ് ബേക്കറി ബിസിനസ് ആരംഭിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.
 
ഞങ്ങള്‍ക്ക് ലൈവ് ബേക്കറിയില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ പറ്റിയ പ്ലാറ്റ്ഫോമായിരുന്നു സ്പെന്‍സേഴ്സ്.വിവിധ തരത്തിലുള്ള ബ്രഡ്, മറ്റ് വിശിഷ്ട  വിഭവങ്ങള്‍ എന്നിവ വില്‍ക്കുന്ന പതിനാറ് ഔട്ട്‌ലെറ്റുകള്‍ ഇന്ന്‍ ഞങ്ങള്‍ക്ക് ഉണ്ട്. ഹൈപ്പെര്‍ സ്റ്റോറുകളില്‍ ഷോപ്പ്-ഇന്‍-ഷോപ്പ് ആയാണ് ഞങ്ങളുടെ പാറ്റിസ്റ്ററികള്‍ അവതരിപ്പിക്കുന്നത്.
 
നിങ്ങളുടെ അറിയപ്പെടുന്ന വിഭവങ്ങള്‍ ഏതൊക്കെയാണ്?
ഞങ്ങളുടെ വിഭവങ്ങള്‍ തികച്ചുംതനിമയുള്ളവയാണ്. ഇന്ത്യന്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ  ഒന്നാന്തരം വിഭവങ്ങളുടെ നിര്‍മ്മാണ രീതിയാണ് ഞങ്ങള്‍ അവലംബിക്കുന്നത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലളിതവും, വിശിഷ്ടവും, അസാധാരണവുമായ വിഭവങ്ങളുടെ സമ്മിശ്രമാണ് ഞങ്ങളുടേത്. ഇറ്റാലിയന്‍ ഫ്ലാറ്റ് ബ്രഡ്, ഫൊക്കാഷ്യ ,ഫ്രഞ്ച് ക്ലാസിക്കായ ബാഗ്യുറ്റെ,സ്പൈസീ സല്‍സ പികാന്‍റെ ബ്രഡ് ,ഇന്ത്യന്‍ മസാല ബ്രഡ് എന്നിവയാണ് ഞങ്ങളുടെ ചില  അറിയപ്പെടുന്ന ഇനങ്ങള്‍. എക്സോട്ടിക് കുക്കീസ്‌, ബ്ലു ബെറി ചീസ് കേക്ക് എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളും ഞങ്ങള്‍ വില്ക്കുന്നുണ്ട്.
 
ജര്‍മന്‍ റെ ബ്രഡ് ,ഒലിവ് സിയബാറ്റ, സോര്‍ ഡഫ് ബ്രഡ്, ഒപെര പാസ്ട്രി, ലിന്സര്‍ ടോര്‍ടെ, ഓറിയോ പാസ്ട്രി, എന്നിങ്ങനെ നിരവധി യുറോപ്യന്‍ ആര്‍ടിസാന്‍ ബ്രഡ്, ഇംഗ്ലീഷ് സ്റ്റൈല്‍ പാസ്ട്രി എന്നിവ ഞങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
 
ഇന്ന് ലൈവ് ബേക്കറി വിഭവങ്ങളോട് ഉഭഭോക്താക്കളുടെ സമീപനം എങ്ങനെ?
ലൈവ് ബേക്കറി എന്ന ആശയം ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഞങ്ങളുടെ വിഭവങ്ങളുടെ വിലയും മിതമാണ്. പരമ്പരാഗതമായി അടുത്തുള്ള പലചരക്ക് കടയില്‍ നിന്ന് ബ്രഡ് വാങ്ങുന്ന ശീലമാണ് ജനങ്ങള്‍ക്കുള്ളത് എന്നാല്‍ ഇന്ന്‍ ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ് .സ്ഥിരമായി ഞങ്ങളുടെ ഔട്ട്‌ലെറ്റില്‍ വന്ന്‍ ബേക്കറി ഐറ്റങ്ങള്‍ വാങ്ങുന്നവര്‍ നിരവധിയാണ്. പച്ചക്കറികള്‍,പലവ്യഞ്ജനങ്ങള്‍ എന്നിവ വാങ്ങാന്‍ വരുന്ന കൂട്ടത്തില്‍ ബേക്കറി വിഭവങ്ങളും അവര്‍ വാങ്ങുന്നു. നഗരങ്ങളിലെ ഉപഭോക്താക്കള്‍ ബേക്കറി ഉല്‍പ്പന്നങ്ങളുടെ സങ്കീര്‍ണ്ണതകളെക്കുറിച്ച് കൂടുതല്‍ പഠിച്ചുവരികയാണ്. ഇന്ന്‍ ആളുകള്‍ ധാരാളം സഞ്ചരിക്കുന്നു. അവര്‍ക്ക് സിയാബാറ്റ അല്ലെങ്കില്‍ ജര്‍മ്മന്‍ ഡ്രൈബ്രഡ് എന്താണെന്നത് സുപരിചിതമാണ്. ഇവര്‍ ഞങ്ങളുടെ ഔട്ട്‌ലെറ്റില്‍ വന്നാല്‍ അതേ ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക്അനുസരിച്ച് മാത്രമല്ല അതിന് അപ്പുറത്തുള്ള വിഭവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു.
 
വൃത്തിക്കും, ആരോഗ്യത്തിനും നിങ്ങള്‍ എത്രകണ്ട് പ്രാധാന്യം നല്‍കുന്നു?
എളുപ്പം കേടാവുന്ന ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനം എന്ന നിലയ്ക്ക് വൃത്തിയും,ആരോഗ്യവും ഞങ്ങളെ സംബന്ധിച്ചത്തോളം പരമപ്രധാനമായ കാര്യമാണ്. ഞങ്ങളുടെ ഔട്ട്‌ലെറ്റില്‍ വൃത്തിക്ക് വളരെ പ്രധാനമായ സ്ഥാനമാണ് ഉള്ളത്. പഴയ സ്റ്റോക്ക് ഞങ്ങള്‍ ഒരിക്കലും വെക്കാറില്ല.  ആരോഗ്യത്തില്‍ ഏറെ ശ്രദ്ധചെലുത്തിയാണ് വിഭവങ്ങള്‍  തയ്യാറാക്കുന്നത്. വൈറ്റ് ബ്രഡ് മുതല്‍ റെ ബ്രഡ് വരെ എല്ലാ വിഭവങ്ങളും ആരോഗ്യദായകമാണ്. ആരോഗ്യ ബോധവാന്മാരായ  ഉപഭോക്താക്കള്‍ മള്‍ടിഗ്രൈന്‍, ഹോള്‍ വീറ്റ് ബ്രെഡാണ് അധികവും തെരഞ്ഞെടുക്കുന്നത്. ഞങ്ങളുടെ വിഭവങ്ങളില്‍ ഗ്ലുട്ടന്‍ ഉപയോഗിക്കാറില്ല. അടുക്കളയില്‍ പ്രവര്‍ത്തിക്കുന്നവരും, ഉപഭോക്താക്കള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നവരും,ആരോഗ്യപരിപാലനത്തിലും വിദഗ്ധ പരിശീലനം നേടിയവരാണ്.  ആരോഗ്യ ശുചിത്വ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഇന്റെര്‍ണല്‍ ക്വാളിറ്റി മാനെജ്മെന്റ് ടീം അപ്പപ്പോള്‍ വിലയിരുത്തുന്നു.
 
വില്‍പ്പന കൂട്ടാന്‍ എന്തൊക്ക മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്?
മാര്‍ക്കറ്റിങ്ങിനു ശക്തമായ പദ്ധതികളാണ് ഞങ്ങള്‍ക്കുള്ളത്. ഇതിനായി സോഷ്യല്‍ മീഡിയയെ കാര്യമായി ഉപയോഗിക്കുന്നുണ്ട്.
 
ബേക്കറി വ്യവസായത്തില്‍ മാനവവിഭവശേഷിയുടെ സാഹചര്യം  എങ്ങനെയാണ്?
ക്വാളിറ്റിയുള്ള മാന്‍ പവ്വര്‍ പരിമിതമാണെങ്കിലും സാഹചര്യം അത്ര മോശമല്ല. നിലവിലുള്ള ജീവനക്കാര്‍ക്ക് ഞങ്ങള്‍ തുടര്‍ച്ചയായി പരിശീലനം നല്‍കിവരുന്നു. ഇക്കാര്യത്തില്‍ ഒരു പ്രശ്നവും അഭിമുഖീകരിക്കുന്നില്ല.
 
ഭാവി പരിപാടികള്‍ എന്തൊക്കെ?
 നേരത്തെ പറഞ്ഞ പോലെ  നിലവില്‍ ഞങ്ങള്‍ക്ക് 16 ലൈവ് ബേക്കറികള്‍  ഉണ്ട്. ലൈവ് ബേക്കറികള്‍ ഞങ്ങളുടെ ബിസിനസ് പദ്ധതികളുടെ അവിഭാജ്യ ഘടകമാണ്. വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ ബേക്കറികളുടെ എണ്ണം ഇരട്ടിപ്പിക്കാനാണ് ആലോചിക്കുന്നത്. ഒരുവര്‍ഷത്തില്‍  12 മുതല്‍  15 വരെ ലൈവ് ബേക്കറികള്‍ തുടങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഉത്തര,ദക്ഷിണ,കിഴക്കന്‍ മേഖലകളിലെ വിപണിയിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പശ്ചിമേന്ത്യയില്‍ നിലവില്‍ കാര്യമായ വിപണിയില്ല.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications