Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

അര്‍ബുദ ചികിത്സയില്‍ പ്രതീക്ഷയുടെ പുതുവഴി

ലണ്ടന്‍ : അര്‍ബുദ രോഗികള്‍ക്ക്  പ്രതീക്ഷ നല്‍കുന്ന പുതിയ ചികിത്സ രീതി ബ്രിട്ടനിലെ  ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു . രോഗം ബാധിച്ച കോശങ്ങളെ വളഞ്ഞുവെച്ച് നിമിഷങ്ങള്‍ക്കകം അവയെ നശിപ്പിക്കാന്‍ കഴിയുന്ന  പുതിയ ചികിത്സ രീതിയാണ് യു കെ ഗ്ലാസ്ഗോയിലെ ബീറ്റ്സന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത് . അര്‍ബുദ കോശങ്ങള്‍ മരിക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ക്കിടയിലാണ് നൂതന ചികിത്സ രീതി വികസിപ്പിച്ചത് . അര്‍ബുദ രോഗം ബാധിച്ച  കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള "മീറ്റോ പ്രൈമിംഗ്" എന്ന മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചത് . മരുന്ന്‍ പ്രയോഗിച്ച് മിനിട്ടുകള്‍ക്കകം രോഗം ബാധിച്ച കോശങ്ങള്‍ മരുന്നിനോടു പ്രതികരിച്ച് ഇല്ലാതാകുമെന്നതാണ് പുതിയ ചികിത്സരീതിയുടെ സവിശേഷത . പുതിയ ചികിത്സ രീതി വിജയം കണ്ടതോടെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലപ്രദമായ പുതിയ ക്യാന്‍സര്‍ മരുന്നുകള്‍ കണ്ടെത്താനകുമെന്ന  പ്രതീക്ഷയിലാണ് ഗവേഷകര്‍ 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications