Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സില്‍ക്ക് സാരിയുടെ പരസ്യത്തിനു വിദ്യാബാലന് 13കോടി രൂപയുടെ വാഗ്ദാനം

മുംബൈ:  സാരി ധരിക്കാന്‍  ഏറെ ഇഷ്ടപ്പെടുന്ന  ബോളിവുഡ് താരം വിദ്യാബാലന് പ്രമുഖ  സില്‍ക്ക് സാരി ബ്രാന്‍ഡ്‌ അവരുടെ പരസ്യത്തിനായി പതിമൂന്നു കോടി രൂപ വാഗ്ദാനം ചെയ്തു . ഒരുവര്‍ഷത്തെ കരാറിനാണ് ഈ പ്രതിഫലം വാഗ്ദാനം ചെയ്തത് . വിദ്യാബാലന്‍റെ സാരിയോടുള്ള അഭിനിവേശം ഏറെ പ്രശസ്തമാണ് . ഒരു സ്ത്രീയായാല്‍ ഒരു കാഞ്ചിപുരം സാരിയോ ബനാറസി സാരിയോ വേണമെന്നാണ് വിദ്യയുടെ അഭിപ്രായം .ആകര്‍ഷകമായി സാരി ഉടുക്കാനുള്ള വിദ്യാബാലന്‍റെ  കഴിവ് ബോളിവുഡില്‍ ചര്‍ച്ച വിഷയമാണ് . പാര്‍ട്ടികളിലും പൊതുപരിപാടികളിലും  സാരി ധരിച്ചാണ് വിദ്യാബാലന്‍ പൊതുവേ പ്രത്യക്ഷപ്പെടാറ് . ഏറ്റവും ഇഷ്ട്പ്പെട്ട  വസ്ത്രം ഏതാണെന്ന് ചോദിച്ചാല്‍ സാരിയാണെന്ന് ഉടന്‍ വിദ്യയുടെ മറുപടി വരും .രാജ്യത്തിനകത്തും  അന്താരാഷ്ട്ര  തലത്തിലും തങ്ങളുടെ സാരിയുടെ ബ്രാന്‍ഡ്‌  പ്രചരിപ്പിക്കാന്‍ ഏറ്റവും യോജിച്ച വ്യക്തി  വിദ്യാബലനാണ് അതിനാലാണ് അവരെ സമീപിച്ചത്.  ബ്രാന്‍ഡ്‌ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്ന വിദ്യ അനുകൂലമായ അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ്  ബ്രാന്‍ഡ് ഉടമകള്‍  കരുതുന്നത് 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications