Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഗിസേല്‍ ബുണ്ടെചെന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മോഡല്‍

വാഷിങ്ങ്ടന്‍ :  ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മോഡലായി  ബ്രസീലിയന്‍ സുന്ദരി ഗിസേല്‍ ബുണ്ടെച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു .  ഒമ്പതാം വര്‍ഷവും തുടര്‍ച്ചയായാണ് ഗിസേല്‍  ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മോഡലായി ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുക്കുന്നത് ..മുപ്പത്തിയഞ്ചുകാരിയായ ഗിസേല്‍ റാമ്പില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും  ഈ വര്‍ഷം സമ്പാദിച്ചത് 44 മില്യണ്‍ ഡോളറാണ്. ചനല്‍, സ്റ്റുവര്‍ട്ട് വിറ്റ്സ്മാന്‍,ലൂയിസ് വിട്ടന്‍  തുടങ്ങിയ പ്രമുഖ ബ്രാണ്ടുകള്‍ക്ക് പുറമേ സ്വന്തം പ്രോജക്റ്റുകള്‍ക്ക് വേണ്ടിയും ഗിസേല്‍ ഈ വര്‍ഷം റാമ്പില്‍ ഇറങ്ങി .ഒരു ദശാബ്ദക്കാലം നീണ്ടു നിന്ന കരിയറില്‍ 430മില്യണ്‍ ഡോളറാണ് ഈ സുന്ദരിയുടെ സമ്പാദ്യം .ഒമ്പത് മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി മോഡല്‍ രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് വന്ന കാര ദേലിവിന്ഗേന്‍ ആണ് രണ്ടാം സ്ഥാനത്ത് . വിക്ടോറിയ സീക്രറ്റ് സ്റ്റാര്‍ അദ്രിയാന ലിമ ആണ് മൂന്നാം സ്ഥാനത്ത് 7.5 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി ഡോട്ട്സന്‍ക്രോയ്സ് നാലാം സ്ഥാനത്ത് എത്തി 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications