
പുതിയ ഫാഷന്‍ തലസ്ഥാനമായി പാരീസ് തെരഞ്ഞെടുക്കപ്പെട്ടു . ഗ്ലോബല്‍ ലാന്ഗ്വാജ് മോണിട്ടര്‍ നടത്തിയ പതിനൊന്നാമത് വാര്‍ഷിക സര്‍വ്വേയിലാണ് പാരീസിനെ ലോക ഫാഷന്‍ തലസ്ഥാനമായി തെരഞ്ഞെടുത്തത്. 56 ഫാഷന്‍ നഗരങ്ങളെ സര്‍വ്വേക്ക് വിധേയമാക്കിയതില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പരീസാണ് ഒന്നാമതെത്തിയത്. ന്യൂയോര്‍ക്കിനേയും ലണ്ടനെയും പിന്തള്ളിയാണ് പാരീസ് ഫാഷന്‍ തലസ്ഥാനം എന്ന സ്ഥാനം നേടിയത്. നാലാം സ്ഥാനത്ത് ലോസ് അഞ്ചലസ് ആണ് .റോം , മിലന്,ബാര്‍സിലോണ, ബെര്‍ലിന്‍, മാഡ്രിഡ്, ടോക്യോ എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ നേടിയ നഗരങ്ങള്‍ . മുംബയ് നഗരത്തിന്38)oസ്ഥാനമാണ് ലഭിച്ചത്. ലക്ഷക്കണക്കിനു വെബ് പേജുകളും, ബ്ലോഗുകളും, അച്ചടി , ഇലക്ട്രോണിക് മാധ്യമങ്ങളും വിലയിരുത്തിയ ശേഷമാണ് റാങ്കിംഗ് നടത്തിയത്.